തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലും സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തിലും എ ഗ്രേഡ് നേടിയ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹന സമ്മാനമായി 10000 രൂപ വീതം നല്‍കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മന്ത്രി എകെ ബാലനാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
2018 ഡിസംബറില്‍ ആലപ്പുഴ വെച്ച് നടന്ന കലോത്സവത്തിലെ വിജയികള്‍ക്കാണ് സമ്മാനം ലഭിക്കുക. 212 വിദ്യാര്‍ത്ഥികള്‍ പ്രോത്സാഹന സമ്മാനത്തിന് അര്‍ഹരായിട്ടുണ്ട്. പട്ടിക ജാതി വിഭാഗത്തില്‍ പെട്ട വിദ്യാര്‍ത്ഥികളില്‍ കലാവാസന പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിക്കുന്നു.
കുട്ടികളുടെ കലാപ്രകടനങ്ങള്‍ പൊതുജനങ്ങള്‍ക്കു കൂടി കാണുവാന്‍ പറ്റുന്ന തരത്തില്‍ ഒരു പരിപാടി സംഘടിപ്പിച്ചുകൊണ്ട് തുക വിതരണം ചെയ്യുവാനാണ് സര്‍ക്കാര്‍ ഉദ്ദേശിച്ചത്. പക്ഷെ, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ഇത് സാധ്യമല്ലാത്തതിനാല്‍ കുട്ടികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടാണ് തുക നല്‍കുക. ഇതിനായി 21,20,000 രൂപ സര്‍ക്കാര്‍ പട്ടിക ജാതി വികസന വകുപ്പിന് അനുവദിച്ചതായും അദ്ദേഹം അറിയിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലും സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തിലും എ ഗ്രേഡ് നേടിയ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹന സമ്മാനമായി 10000 രൂപ വീതം നല്‍കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
2018 ഡിസംബറില്‍ ആലപ്പുഴ വെച്ച് നടന്ന കലോത്സവത്തിലെ വിജയികള്‍ക്കാണ് സമ്മാനം ലഭിക്കുക. 212 വിദ്യാര്‍ഥികള്‍ പ്രോത്സാഹന സമ്മാനത്തിന് അര്‍ഹരായിട്ടുണ്ട്. പട്ടിക ജാതി വിഭാഗത്തില്‍ പെട്ട വിദ്യാര്‍ത്ഥികളില്‍ കലാവാസന പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
കുട്ടികളുടെ കലാപ്രകടനങ്ങള്‍ പൊതുജനങ്ങള്‍ക്കു കൂടി കാണുവാന്‍ പറ്റുന്ന തരത്തില്‍ ഒരു പരിപാടി സംഘടിപ്പിച്ചുകൊണ്ട് തുക വിതരണം ചെയ്യുവാനാണ് സര്‍ക്കാര്‍ ഉദ്ദേശിച്ചത്. പക്ഷെ, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ഇത് സാധ്യമല്ലാത്തതിനാല്‍ കുട്ടികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടാണ് തുക നല്‍കുക. ഇതിനായി 21,20,000 രൂപ സര്‍ക്കാര്‍ പട്ടിക ജാതി വികസന വകുപ്പിന് അനുവദിച്ചു.