കണ്ണൂര്‍: കേരളത്തിന് അഭിമാനനേട്ടവുമായി കണ്ണൂര്‍ ചിറകുയര്‍ത്തി. വിമാനം നിയന്ത്രിക്കാനും കണ്ണൂര്കാര്. ഏയര്‍ ട്രാഫിക് കണ്ട്രോള് റൂമില്‍ മൂന്ന് കണ്ണൂര്‍ സ്വദേശികളാണ് വിമാനങ്ങളെ നിയന്ത്രിക്കുന്നത്. പേരാവൂര്‍ സ്വദേശി ജി പ്രദീപ്, 31 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള പ്രദീപാണ് എടിസിയുടെ ഡിജിഎം. കതിരൂര്‍ സ്വദേശി എസ്ശ്രീലേഷ്. തിരുവനന്തപുരം, മംഗളൂരു, കോഴിക്കോട് വിമാനത്താവളങ്ങളിലെ പതിനൊന്ന് വര്‍ഷത്തെ പരിചയവുമായാണ് നാട്ടിലെത്തിയിരിക്കുന്നത്. മാങ്ങാട് സ്വദേശി പിവി ഹിര്ദ്യയ. ബെംഗളൂരുവിലും തിരുവനന്തപുരത്തും ജോലി ചെയ്തശേഷമാണ് കണ്ണൂരിലെത്തിയത്.
മറ്റ് ജില്ലക്കാരായ ജീവനക്കാരും വിമാനങ്ങളെ നിയന്ത്രിക്കാന്‍ എടിസിയിലുണ്ടാകും. പതിനാല് രാജ്യങ്ങളുമായി കണ്ണൂരില്‍നിന്ന് ഹോട്ട്ലൈന്‍ ബന്ധമുണ്ട്. തൊട്ടടുത്ത വിമാനത്താവളങ്ങളായ മംഗളൂരു, കോഴിക്കോട്, കൊച്ചി എന്നിവടങ്ങളിലേക്കും ഹോട്ട്ലൈനുണ്ട്. കണ്ണൂരിന്റെ ആകാശത്ത് അമ്പത് കിലോമീറ്റര്‍ ചുറ്റളവിലെത്തുന്ന വിമാനങ്ങള്‍ക്ക് വഴികാട്ടുന്നത് ഇവിടുന്നാണ്.
Discussion about this post