ഇടുക്കി: പൊന്മുടി ഡാമിന്റെ ഷട്ടറുകള്‍ നാളെ തുറക്കും. രാവിലെ 06:00 മണി മുതല്‍ പൊന്മുടി ഡാമിന്റെ 2 ഷട്ടറുകള്‍ 30 സെ.മീ വീതം ഉയര്‍ത്തി 45 ക്യുമെക്സ് വരെ ജലം തുറന്നുവിടുമെന്ന് ജില്ലകളക്ടര്‍ അറിയിച്ചു. വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴ ലഭിച്ചുവരുന്നതിനാലും, ജലനിരപ്പ് ഉയര്‍ന്നുവരുന്ന സാഹചര്യത്തിലും ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി.
ഷട്ടറുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ പന്നിയാറിന്റെയും മുതിരപ്പുഴയാറിന്റെയും പെരിയാറിന്റെയും ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ അറിയിച്ചു.
Discussion about this post