കോണ്‍ക്രീറ്റ് മിക്‌സര്‍ മെഷീനില്‍ ബൈക്കിടിച്ചു; മുവാറ്റുപുഴയില്‍ യുവാവിന് ദാരുണാന്ത്യം

മൂവാറ്റുപുഴ: വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കോണ്‍ക്രീറ്റ് മിക്‌സര്‍ മെഷീനില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു. പെരിങ്ങഴ പൊതിയില്‍ ഗോപാലകൃഷ്ണന്‍ നായരുടെ മകന്‍ സുഷീല്‍ (30) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 7 മണിയോടെ പെരിങ്ങഴയില്‍ വച്ചായിരുന്നു അപകടം.

പ്ലംബര്‍ തൊഴിലാളിയായ സുഷീല്‍ ജോലി കഴിഞ്ഞ് മടങ്ങും വഴിയാണ് അപകടം നടന്നത്. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കോണ്‍ക്രീറ്റ് മിക്‌സിങ് മെഷീനില്‍ ബൈക്ക് ഇടിക്കുകയായിരുന്നു. കോണ്‍ക്രീറ്റ് മിക്‌സര്‍ മെഷീന്‍ പാര്‍ക്ക് ചെയ്തതിന്റെ പ്രശ്‌നമാണ് അപകട കാരണം. റോഡിലേക്ക് കയറിയ നിലയിലായിരുന്നു കോണ്‍ക്രീറ്റ് മിക്‌സിങ് മെഷീന്‍ പാര്‍ക്ക് ചെയ്തിരുന്നത്.

അപകടം നടന്ന് ഉടന്‍ തന്നെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. രണ്ട് ആഴ്ച മുന്നേയാണ് വിവാഹിതനായത്. മൃതദേഹം മുവാറ്റുപുഴ നിര്‍മല ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.ഭാര്യ.വിജിത.മാതാവ്: സുഭദ്ര.സഹോദരി: സിഷ,

Exit mobile version