അടിമാലി: ബസ് സമയക്രമവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തെ തുടര്‍ന്ന് അടിമാലിയില്‍ ബസ് ഉടമ കുത്തേറ്റ് മരിച്ചു. ബൈസണ്‍ വാലി സ്വദേശി ബോബന്‍ ജോര്‍ജ് ആണ് മരിച്ചത്. മറ്റൊരു സ്വകാര്യ ബസിലെ ജീവനക്കാരനായ മനീഷാണ് കൊലപാതകം നടത്തിയത്. രാവിലെ 11 മണിയോട് കൂടി അടിമാലി സ്വകാര്യ ബസ് സ്റ്റാന്‍ഡിലാണ് കൊലപാതകം നടന്നത്.
കൊല്ലപ്പെട്ട ബോബന്‍ ജോര്‍ജും മനീഷും തമ്മില്‍ 2017 മുതല്‍ തര്‍ക്കം നിലനിന്നിരുന്നു. സമയക്രമവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ കഴിഞ്ഞ ദിവസവും വാക്കേറ്റം ഉണ്ടായി. തുടര്‍ന്ന് ഇന്ന് അടിമാലി ബസ് സ്റ്റാന്‍ഡില്‍ എത്തിയ ഇരുവരും തമ്മില്‍ വീണ്ടും വാക്കുതര്‍ക്കം ഉണ്ടാവുകയായിരുന്നു. തര്‍ക്കത്തെ തുടര്‍ന്ന് ഇരുവരും പരസ്പരം കുത്തുകയായിരുന്നു.
കുത്തേറ്റ ബോബന്‍ ജോര്‍ജിനേ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. പരുക്കേറ്റ മനീഷിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.












Discussion about this post