തിരുവനന്തപുരം: എസ്എഫ്ഐ മുന്‍ സംസ്ഥാന സെക്രട്ടറിയും യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി ബിജുവിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്. യുവജന നേതാവും ജനങ്ങള്‍ക്കാകെ പ്രിയപ്പെട്ടവനുമായ പി ബിജുവിന്റെ അകാല വിയോഗം വേദനാജനകമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും കേരള സമൂഹത്തിനും വലിയ നഷ്ടമാണ് തീര്‍ത്തും ആകസ്മികമായ ആ വേര്‍പാടെന്ന് മുഖ്യമന്ത്രി കുറിക്കുന്നു.
വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തന കാലം മുതല്ക്കേ അസാമാന്യ ധീരതയും മികച്ച നേതൃപാടവവും കൊണ്ട് ശ്രദ്ധേയനായിരുന്നു പി ബിജു. നിരവധി വിദ്യാര്‍ത്ഥി സമരങ്ങളുടെ മുന്നണിയില്‍ അചഞ്ചലനായി അദ്ദേഹമുണ്ടായിരുന്നു. യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്മാന് എന്ന നിലയിലും മികച്ച സംഭാവനകള്‍ നല്കാന് അദ്ദേഹത്തിനു സാധിച്ചു.
സദാ ഊര്‍ജസ്വലനായി ജനങ്ങള്‍ക്കിടയില്‍ ഇടപെട്ട ബിജുവിന് കക്ഷിരാഷ്ട്രീയത്തിനപ്പുറമുള്ള സ്വീകാര്യത നേടാന്‍ കഴിഞ്ഞിരുന്നു. സമൂഹത്തെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കാനുള്ള കഴിവും മനസ്സും പ്രത്യയശാസ്ത്രാവബോധവുമുള്ള പൊതു പ്രവര്‍ത്തകനെയാണ് നാടിനു നഷ്ടപ്പെട്ടത്. വ്യക്തിപരമായി അഗാധമായ ദുഃഖം ഉണ്ടാക്കുന്ന വേര്‍പാടുകൂടിയാണത്. കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും സഖാക്കളുടേയും ദുഃഖത്തില്‍ പങ്കു ചേരുന്നുവെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
യുവജന നേതാവും ജനങ്ങള്‍ക്കാകെ പ്രിയപ്പെട്ടവനുമായ പി.ബിജുവിന്റെ അകാല വിയോഗം വേദനാജനകമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും കേരള സമൂഹത്തിനും വലിയ നഷ്ടമാണ് തീര്‍ത്തും ആകസ്മികമായ ആ വേര്‍പാട്. വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തന കാലം മുതല്ക്കേ അസാമാന്യ ധീരതയും മികച്ച നേതൃപാടവവും കൊണ്ട് ശ്രദ്ധേയനായിരുന്നു പി ബിജു. നിരവധി വിദ്യാര്‍ത്ഥി സമരങ്ങളുടെ മുന്നണിയില്‍ അചഞ്ചലനായി അദ്ദേഹമുണ്ടായിരുന്നു.
യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്മാന് എന്ന നിലയിലും മികച്ച സംഭാവനകള്‍ നല്കാന് അദ്ദേഹത്തിനു സാധിച്ചു. സദാ ഊര്‍ജസ്വലനായി ജനങ്ങള്‍ക്കിടയില്‍ ഇടപെട്ട ബിജുവിന് കക്ഷിരാഷ്ട്രീയത്തിനപ്പുറമുള്ള സ്വീകാര്യത നേടാന്‍ കഴിഞ്ഞിരുന്നു. സമൂഹത്തെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കാനുള്ള കഴിവും മനസ്സും പ്രത്യയശാസ്ത്രാവബോധവുമുള്ള പൊതു പ്രവര്‍ത്തകനെയാണ് നാടിനു നഷ്ടപ്പെട്ടത്. വ്യക്തിപരമായി അഗാധമായ ദുഃഖം ഉണ്ടാക്കുന്ന വേര്‍പാടുകൂടിയാണത്. കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും സഖാക്കളുടേയും ദുഃഖത്തില്‍ പങ്കു ചേരുന്നു. പി.ബിജുവിന് അന്ത്യാഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു.
Discussion about this post