തിരുവനന്തപുരം: ഏതളിയനാണെങ്കിലും കേരളത്തില്‍ വണ്ടി ഓടിയ്ക്കുമ്പോള്‍ രേഖകള്‍ കൃത്യമായിരിക്കണമെന്ന് കേരളാ പോലീസിന്റെ പുതിയ ട്രോള്‍. വാഹനം ഓടിക്കുമ്പോള്‍ കൃത്യമായ രേഖകള്‍ കയ്യില്‍ കരുതാനായി പോലീസ് ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ആവശ്യപ്പെടുന്നു.
‘കള്ളക്കടത്ത്, വാഹന മോഷണം തുടങ്ങി നിരവധി കുറ്റകൃത്യങ്ങള്‍ പോലീസിന്റെ വാഹന പരിശോധന വഴി തടയപ്പെടുന്നുണ്ട്. കൃത്യമായ രേഖകള്‍ ഇല്ലാതെയോ, നിയമങ്ങള്‍ അനുസരിക്കാതെയോ വാഹനം ഓടിക്കുന്നവര്‍ക്ക് മാത്രമേ ചെക്കിങ്ങ് ഭയം ഉണ്ടാകാന്‍ സാധ്യതയുള്ളൂ. ശരിയായ രേഖകള്‍ ഇല്ലാത്ത വാഹനം മോഷണമുതല്‍ ആകാന്‍ സാധ്യതയുള്ളതിനാല്‍ അതിനനുസരിച്ചുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥന് ബാധ്യസ്ഥനാകുന്നു. അതിനാല്‍ കൃത്യമായ രേഖകള്‍ വാഹനത്തോടൊപ്പം കരുതുക’ പോലീസ് പറയുന്നു.
കേരളാ പോലീസ് ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
‘കള്ളക്കടത്ത്, വാഹന മോഷണം തുടങ്ങി നിരവധി കുറ്റകൃത്യങ്ങള്‍ പോലീസിന്റെ വാഹന പരിശോധന വഴി തടയപ്പെടുന്നുണ്ട്. കൃത്യമായ രേഖകള്‍ ഇല്ലാതെയോ, നിയമങ്ങള്‍ അനുസരിക്കാതെയോ വാഹനം ഓടിക്കുന്നവര്‍ക്ക് മാത്രമേ ചെക്കിങ്ങ് ഭയം ഉണ്ടാകാന്‍
സാധ്യതയുള്ളൂ . ശരിയായ രേഖകള്‍ ഇല്ലാത്ത വാഹനം മോഷണമുതല്‍ ആകാന്‍ സാധ്യതയുള്ളതിനാല്‍ അതിനനുസരിച്ചുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥന് ബാധ്യസ്ഥനാകുന്നു. അതിനാല്‍ കൃത്യമായ രേഖകള്‍ വാഹനത്തോടൊപ്പം കരുതുക. നിങ്ങളുടെ വിലപ്പെട്ട സമയം അപഹരിക്കുന്നതിനല്ല, നിങ്ങളുടെ സുരക്ഷയ്ക്കൊപ്പം സംരക്ഷണത്തിനും കൂടിയാണ് വാഹന പരിശോധന എന്നത് തിരിച്ചറിയുക.
NB: ട്രാഫിക് നിയമ ലംഘകര്‍ ഒടുക്കുന്ന പിഴ സംസ്ഥാന സര്‍ക്കാര്‍ വക ട്രഷറിയിലേക്കാണ് പോകുന്നത്.’
Discussion about this post