തിരുവനന്തപുരം: എസ്എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറിയും യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി ബിജുവിന്റെ നിര്യാണത്തില്‍ അനുശോചിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം. പി ബിജുവിന്റെ നിര്യാണത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തുന്നു. കരുത്തനായ യുവജന നേതാവിന്റെ വേര്‍പാടിലൂടെ തീരാനഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് റഹീം ഫേസ്ബുക്കില്‍ കുറിക്കുന്നു.
ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറര്‍ ആയിരുന്ന അദ്ദേഹം അതുല്യ സംഘടകന്‍ ആയായിരുന്നു. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ കടന്നു വന്ന സഖാവ് വിദ്യാര്‍ത്ഥി, യുവജന പ്രസ്ഥാനങ്ങളുടെ നേതൃനിരയിലേക്ക് ഉയര്‍ന്നു. സഖാവിന്റെ സൗമ്യവും ധീരവുമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ വലിയ അംഗീകാരം യുവജനങ്ങള്‍ക്ക് ഇടയില്‍ നേടിക്കൊടുക്കുകയുണ്ടായി. മികച്ച പ്രക്ഷോഭകാരി, സംഘാടകന്‍, സൗമ്യ സ്വഭാവക്കാരന്‍ എന്നതെല്ലാം അദ്ദേഹത്തിന്റെ മുഖമുദ്ര ആയിരുന്നു.
നിരവധി പോലീസ് മര്‍ദ്ദനങ്ങളും ഏറ്റുവാങ്ങിയിട്ടുണ്ട്. എന്നും മനുഷ്യ പക്ഷത്ത് നിന്ന് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വ്യക്തിയായിരുന്നു. യുവജന ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എന്ന നിലയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച് വരികയായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം കേരളത്തിലെ പുരോഗമന യുവജന പ്രസ്ഥാനങ്ങള്‍ക്ക് നികത്താനാകാത്ത നഷ്ടമാണെന്നും റഹീം കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
പി ബിജുവിന്റെ നിര്യാണത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നു. കരുത്തനായ യുവജന നേതാവിന്റെ വേർപാടിലൂടെ തീരാനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ ആയിരുന്ന അദ്ദേഹം അതുല്യ സംഘടകൻ ആയായിരുന്നു. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ കടന്നു വന്ന സഖാവ് വിദ്യാർത്ഥി, യുവജന പ്രസ്ഥാനങ്ങളുടെ നേതൃനിരയിലേക്ക് ഉയർന്നു. സഖാവിന്റെ സൗമ്യവും ധീരവുമാർന്ന പ്രവർത്തനങ്ങൾ വലിയ അംഗീകാരം യുവജനങ്ങൾക്ക് ഇടയിൽ നേടിക്കൊടുക്കുകയുണ്ടായി. മികച്ച പ്രക്ഷോഭകാരി, സംഘാടകൻ, സൗമ്യ സ്വഭാവക്കാരൻ എന്നതെല്ലാം അദ്ദേഹത്തിന്റെ മുഖമുദ്ര ആയിരുന്നു. നിരവധി പോലീസ് മർദ്ദനങ്ങളും ഏറ്റുവാങ്ങിയിട്ടുണ്ട്. എന്നും മനുഷ്യ പക്ഷത്ത് നിന്ന് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വ്യക്തിയായിരുന്നു. യുവജന ബോർഡ് വൈസ് ചെയർമാൻ എന്ന നിലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച് വരികയായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം കേരളത്തിലെ പുരോഗമന യുവജന പ്രസ്ഥാനങ്ങൾക്ക് നികത്താനാകാത്ത നഷ്ടമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് അനുശോചന കുറിപ്പിൽ പറഞ്ഞു.
Discussion about this post