തൃശ്ശൂര്‍: ചാവക്കാട് തിരുവത്രയില്‍ അടച്ചിട്ട വീട്ടില്‍ മോഷണം. പുതിയറ വലിയകത്ത് മുഹമ്മദ് അഷ്‌റഫിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഏകദേശം 36 പവന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി ഉടമസ്ഥന്‍ പറയുന്നു. സംഭവത്തില്‍ ചാവക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു.
എട്ടുമാസമായി അഷ്‌റഫും കുടുംബവും ആലപ്പുഴയിലെ വീട്ടിലാണ് താമസം. എല്ലാമാസവും വീട്ടില്‍ എത്താറുള്ള അഷ്റഫ് കഴിഞ്ഞ മാസം എത്തിയിരുന്നില്ല ഇന്ന് രാവിലെ വീട്ടിലെത്തിയ ജോലിക്കാരനാണ് മോഷണം നടന്ന വിവരം അറിഞ്ഞത്.
പിന്‍വശത്തുള്ള വാതില്‍ പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തു കയറിയിരിക്കുന്നത്. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.