കണ്ണൂര്‍: ഉത്തരകേരളത്തിന്റെ വികസന സ്വപ്നങ്ങളെ വാനോളമുയര്‍ത്തിയ കണ്ണൂര്‍ വിമാനത്താവളം നാടിന് സമര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്ന് ആദ്യ വിമാനം ഫ്ളാഗ് ഓഫ് ചെയ്തു.
186യാത്രക്കാരാണ് കണ്ണൂരിലെ കന്നിയാത്രക്കാര്‍. യാത്രക്കാര്‍ക്ക് എയര്‍പോര്‍ട്ട് ജീവനക്കാര്‍ സ്വീകരണം നല്‍കി. അബൂദബിയിലേക്കാണ് ആദ്യവിമാനം പറന്നുയര്‍ന്നത്. ഇന്ന് രാവിലെ പത്തിന് പുറപ്പെടുന്ന എയര്‍ ഇന്ത്യ വിമാനം രാത്രി ഏഴിന് തിരിച്ചെത്തും.
ഗോ എയര്‍ വിമാനം വൈകിട്ട് 3 മണിക്ക് കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെടും. അതില്‍ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും തിരുവനന്തപുരത്തേക്ക് പോകും. ബാംഗ്ലൂരില്‍ നിന്നും ഗോ എയര്‍ വിമാനം രാവിലെ 11 മണിക്ക് യാത്രക്കാരെയും കൊണ്ട് കണ്ണൂരില്‍ എത്തും.
Discussion about this post