ഡബ്ലൂസിസിയുടെ ആരോപണം കണ്ടില്ലെന്ന് നടിക്കാന്‍ സര്‍ക്കാരിനാകില്ല! രേവതി ഉന്നയിച്ച കാര്യം ഗൗവരമുള്ളത്; വിഎസ് സുനില്‍ കുമാര്‍

നടി രേവതി ഉന്നയിച്ച കാര്യം ഗൗരവമുള്ളതാണെന്നും വിഷയത്തില്‍ ഇടപെടാന്‍ ആവശ്യപ്പെട്ടാല്‍ സര്‍ക്കാര്‍ ഇടപെടുക തന്നെ ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു

തിരുവനന്തപുരം: വിമണ്‍ ഇന്‍ സിനിമ കളക്ടീവ് അംഗങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ലെന്ന് കൃഷിമന്ത്രി വിഎസ് സുനില്‍ കുമാര്‍. നടി രേവതി ഉന്നയിച്ച കാര്യം ഗൗരവമുള്ളതാണെന്നും വിഷയത്തില്‍ ഇടപെടാന്‍ ആവശ്യപ്പെട്ടാല്‍ സര്‍ക്കാര്‍ ഇടപെടുക തന്നെ ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നേരത്തെ മന്ത്രി എകെ ബാലനും മേഴ്‌സിക്കുട്ടിയമ്മയും വിമണ്‍ ഇന്‍ സിനിമ കളക്ടീവിനെ അനുകൂലിച്ച് വന്നിരുന്നു. ഡബ്ലൂസിസി ഉന്നയിക്കുന്നത് സമയബന്ധിതമായി അമ്മ ചെയ്ത് നല്‍കണമെന്നും ആവശ്യപ്പെട്ടാല്‍ സര്‍ക്കാര്‍ ഇടപെടുമെന്നും എകെ ബാലന്‍ പറഞ്ഞിരുന്നു. ഡബ്ലൂസിസി ഉന്നയിച്ച ആരോപണങ്ങള്‍ ഗുരുതരമാണ്. സര്‍ക്കാര്‍ എന്നും ഇരക്കൊപ്പമായിരിക്കുമെന്നും മേഴ്‌സിക്കുട്ടിയമ്മയും പറഞ്ഞിരുന്നു.

Exit mobile version