തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് കോടതിയില്‍ ഹര്‍ജി. ബിജു രമേശിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് പരാതി.
ബാറുടമകളില്‍ നിന്ന് രമേശ് ചെന്നിത്തല കോഴ വാങ്ങിയെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. പൊതു പ്രവര്‍ത്തകനായ പികെ രാജുവാണ് പരാതിയുമായി വിജിലന്‍സ് കോടതിയെ സമീപിച്ചത്.
സര്‍ക്കാര്‍ റിപ്പോര്‍ട്ട് ലഭിക്കാന്‍ കേസ് ഫെബ്രവരി രണ്ടിലേക്ക് മാറ്റി. ബാര്‍ ലൈസന്‍സ് പുതുക്കലിനുള്ള ഫീസ് നിരക്ക് വര്ധിപ്പിക്കതിരിക്കാന് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലക്ക് ഒരു കോടിരൂപ കോഴ വാങ്ങിയെന്ന് ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു.
Discussion about this post