ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ സോളാര്‍ കേസിലെ പ്രതി സരിത നായര്‍ക്ക് പിഴയില്ല. സുപ്രീംകോടതി ഉത്തരവ് പുറത്ത് വന്നതിനു പിന്നാലെയാണ് സരിതയ്ക്ക് പിഴയില്ലെന്ന കാര്യത്തില്‍ വ്യക്തത വന്നത്.
ഹര്‍ജി തള്ളിയതിനൊപ്പം സരിതയില്‍നിന്ന് ഒരു ലക്ഷം രൂപ പിഴയീടാക്കും എന്നാണ് നേരത്തെ കോടതിയില്‍ നിന്നും കിട്ടിയിരുന്ന റിപ്പോര്‍ട്ട്. എന്നാല്‍ പിന്നീട് പുറത്തുവന്ന ഉത്തരവില്‍ പിഴയടയ്ക്കണമെന്നത് രേഖപ്പെടുത്തിയിട്ടില്ല.
വയനാട് ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് സോളാര്‍ കേസിലെ പ്രതി സരിത നായര്‍ നല്കിയ ഹര്‍ജി തിങ്കളാഴ്ച രാവിലെയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് തള്ളിയത്.
Discussion about this post