കള്ളപ്പണ ഇടപാട്: പിടി തോമസ് എംഎൽഎയ്ക്ക് എതിരെ വിജിലൻസ് അന്വേഷണം

തിരുവനന്തപുരം: കോൺഗ്രസ് നേതാവും എംഎൽഎയുമായ പിടി തോമസിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. കള്ളപ്പണ ഇടപാട് സംബന്ധിച്ച പരാതികളിലാണ് അന്വേഷണം.

ഇടപ്പള്ളി ഭൂമി വിഷയത്തിലെ വിവാദമായ കള്ളപ്പണ ഇടപാട് സംബന്ധിച്ചാണ് അന്വേഷണം. പി ടി തോമസിന്റെ സാന്നിധ്യത്തിലാണ് കള്ളപ്പണം നൽകിയതെന്നതാണ് ആരോപണം. ഇക്കാര്യത്തിൽ പി ടി തോമസിന്റെ ഇടപാടുകൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് ലഭിച്ച പരാതികൾ പരിഗണിച്ചാണ് അന്വേഷണത്തിന് ഇപ്പോൾ ഉത്തരവിറങ്ങിയിരിക്കുന്നത്.

അതേസമയം, പ്രാഥമിക അന്വേഷണത്തിനായാണ് വിജിലൻസ് വകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്. വിവാദമുണ്ടായതിന് പിന്നാലെ എംഎൽഎയ്‌ക്കെതിരെ പ്രാഥമിക അന്വേഷണത്തിന് സ്പീക്കറും അനുമതി നൽകിയിരുന്നു.

Exit mobile version