തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസിന് നൽകിയ മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ ഹർജി തള്ളി ഹൈക്കോടതി. കേസ് വിചാരണ ഘട്ടത്തിൽ എത്താത്തതിനാൽ ഹർജിക്കാരിക്ക് മൊഴിപ്പകർപ്പ് നൽകേണ്ടതില്ലെന്നും, ഈ പകർപ്പുകൊണ്ട് നിലവിൽ കാര്യമില്ലെന്നും കസ്റ്റംസ് ഹൈക്കോടതിയിൽ നിലപാടെടുത്തു. ഇക്കാര്യം അംഗീകരിച്ചാണ് കോടതിയുടെ തീരുമാനം.
നേരത്തെ സെഷൻസ് കോടതിയും സ്വപ്നയുടെ ആവശ്യം തള്ളിയിരുന്നു. അതേ സമയം സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും എൻഫോഴ്മെന്റ് ഡയറക്ട്രേറ്റ് വീണ്ടും ചോദ്യം ചെയ്യും.
തിരുവനന്തപുരത്തെ ജയിലെത്തിയാകും നാളെ ചോദ്യം ചെയ്യൽ. അറസ്റ്റിലായ ഐടി സെക്രട്ടറി ശിവശങ്കറിന്റെ മൊഴികളിലെ വസ്തുതകൾ പരിശോധിക്കുക എന്നതാണ് ചോദ്യം ചെയ്യലിന്റെ ലക്ഷ്യം.
Discussion about this post