തിരുവനന്തപുരം: കൊവിഡ് 19 മഹാമാരിയെ തുടര്‍ന്ന് അടച്ചിട്ട മൃഗശാലകള്‍ തുറക്കാന്‍ തീരുമാനം. സാമൂഹിക അകലം ഉപ്പാക്കി മൃഗശാലകളും മ്യൂസിയങ്ങളും തുറക്കും. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് എട്ട് മാസക്കാലമാണ് മൃഗശാലകളും മറ്റും അടച്ചിട്ടത്. ഇതേ തുടര്‍ന്ന് ഏകദേശം അഞ്ച് കോടി രൂപയ്ക്ക് അടുത്താണ് നഷ്ടം സംഭവിച്ചിരിക്കുന്നത്.
കാഴ്ചക്കാരുടെ ശല്യമൊന്നുമില്ലാത്തതിനാല്‍ കാട്ടിലേത് പോലെ സ്വസ്ഥത കിട്ടതിന്റെ സന്തോഷത്തിലായിരുന്നു മൃഗങ്ങള്‍. അടച്ചിട്ടതോടെ മൃഗശാലയും കാടിനു സമാനമായി. സിംഹത്തിന്റെ വാസസ്ഥലത്തൊക്കെ ചെടികള്‍ വളര്‍ന്ന് കാട് പോലെയായി.
മാസ്ക് ധരിച്ച് സാമൂഹിക അകലവും പാലിച്ചെത്തിയാല്‍ മാത്രം, ആ സൗന്ദര്യം നാളെ മുതല്‍ ആസ്വദിക്കാം. മൃഗശാലയോട് ചേര്‍ന്നുള്ള ചില്‍ഡ്രന്‍സ് പാര്‍ക്ക് ഒഴികെ മറ്റ് മ്യൂസിയങ്ങളും തുറക്കും. നേരത്തെ ടൂറിസ്റ്റ് സ്പോട്ടുകളും ബീച്ചുകളും സഞ്ചാരികള്‍ക്കായി തുറന്ന് കൊടുത്തിരുന്നു.
Discussion about this post