കൊല്ലം: കൊല്ലത്ത് പാമ്പ് കടിയേറ്റ് മരിച്ച ഉത്രയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ വിചാരണ ഡിസംബര്‍ ഒന്നിന് തുടങ്ങും. വിചാരണ ആരംഭിക്കുന്നതിന് മുന്നോടിയായി സൂരജിനെതിരായ കുറ്റപത്രം കൊല്ലം ജില്ലാ സെഷന്‍സ് കോടതിയില്‍ വായിച്ചു കേള്‍പ്പിച്ചു.
കുറ്റപത്രം വായിച്ചു കേള്‍പ്പിച്ച ഘട്ടത്തില്‍ സൂരജ് കുറ്റം നിഷേധിച്ചു. ഇതോടെയാണ് വിചാരണ ആരംഭിക്കാന്‍ കോടതി ഉത്തരവിട്ടത്. ആറ് മാസത്തിലേറെയായി താന്‍ പൊലീസ് കസ്റ്റഡിയിലാണെന്നും ഈ സാഹചര്യത്തില്‍ ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ട് സൂരജ് ജാമ്യാപേക്ഷ നല്‍കിയിരുന്നു.
ഇത് വിചാരണ കോടതി തള്ളി. ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്ന കേസില്‍ സൂരജ് മാത്രമാണ് പ്രതി. ഇക്കഴിഞ്ഞ ആഗസ്റ്റ് 14നാണ് ജില്ലാ ക്രൈംബ്രാഞ്ച് ഉത്ര വധക്കേസിലെ കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപത്രം കോടതി അംഗീകരിക്കുന്നതിനു മുന്നോടിയായുളള വാദം ഒക്ടോബര്‍ പതിനാലിനാണ് ആരംഭിച്ചത്.
മെയ് മാസം ആറിനാണ് കൊല്ലം അഞ്ചല്‍ സ്വദേശിനിയായ ഉത്രയെ പാമ്പ് കടിയേറ്റ് മരിച്ചത്. ഭര്‍ത്താവ് സൂരജായിരുന്നു സംഭവത്തിന് പിന്നില്‍. കേസില്‍ സൂരജ് മാത്രമാണ് പ്രതി. അറസ്റ്റിലായ പാമ്പു പിടുത്തക്കാരന്‍ സുരേഷിനെ പിന്നീട് മാപ്പുസാക്ഷിയാക്കിയിരുന്നു.
Discussion about this post