തിരുവനന്തപുരം: പെരുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ വച്ച് പന്തളം കൊട്ടാരം ഗുരു സ്വാമിക്ക് തന്റെ ഇരുമുടിക്കെട്ട് കൈമാറിയിട്ടുണ്ടെന്നും, പന്തളം ശിവക്ഷേത്രത്തില്‍ ഇരുമുടിക്കെട്ട് സൂക്ഷിക്കുമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. ഹൈക്കോടതിയുടെ അനുമതി വാങ്ങിയ ശേഷം ശബരിമലയിലേക്ക് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സന്നിധാനത്ത് 53 വയസുകാരിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ അറസ്റ്റിലായ സുരേന്ദ്രന് ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ജയില്‍ മോചിതനായ കെ സുരേന്ദ്രന് വന്‍ സ്വീകരണം ബിജെപി പ്രവര്‍ത്തകര്‍ ഒരുക്കിയിരുന്നു.
Discussion about this post