ചാരുംമൂട്: കഷ്ടപ്പാടിന് ഇടയിൽ ഭാഗ്യവുമായി കേരള സംസ്ഥാന ഭാഗ്യക്കുറി നിർമ്മൽ ലോട്ടറിയുടെ ഒന്നാം സമ്മാനം തേടിയെത്തിയത് ടൈൽസ് പണിക്കാരനായ വിനോദിനെ. 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനമാണ് താമരക്കുളം കിഴക്കേ മുറിയിൽ താമസിച്ചുവരുന്ന പള്ളിക്കൽ പാറയിൽ പടിഞ്ഞാറെപ്പുര എസ് വിനോദിന് ലഭിച്ചിരിക്കുന്നത്. എൻഡി 638915ാം നമ്പർ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.
ടൈൽസ് ജോലികൾ ചെയ്തു വരുന്ന വിനോദ് സ്ഥിരം ലോട്ടറി ടിക്കറ്റ് എടുക്കുന്ന വ്യക്തിയാണ്. ഒടുവിൽ ഇത്തവണ ഒന്നാം സമ്മാനത്തിന്റെ ഭാഗ്യം തന്നെ വിനോദിനെ തുണക്കുകയായിരുന്നു.
ശൂരനാട് പാറക്കടവിലും, താമരക്കുളം ചാവടിയിലും ലോട്ടറി വില്ലന നടത്തുന്ന താമരക്കുളം സ്വദേശി ബിജുവിന്റെ ശിവഗംഗ ലക്കി സെന്ററിൽ നിന്നുമാണ് വിനോദ് ടിക്കറ്റെടുത്തത്. ബിജു വിറ്റ ടിക്കറ്റിന് ഇത് രണ്ടാം തവണയാണ് ഒന്നാം സമ്മാനം ലഭിക്കുന്നത്. നാലു മാസം മുമ്പ് താമരക്കുളം സ്വദേശി സതീശന് വിൻവിൻ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപയും ബിജു വിറ്റ ടിക്കറ്റിലൂടെ ലഭിച്ചിരുന്നു.
Discussion about this post