തിരുവനന്തപുരം: കേഴ്വി പരിമിതി നേരിടുന്ന ആയിരം പേര്‍ക്ക് ഈ വര്‍ഷം ഇയര്‍മോള്‍ഡോട് കൂടിയ ഡിജിറ്റല്‍ ഹിയറിംഗ് എയ്ഡുകള്‍ വിതരണം ചെയ്യുന്ന വികലാംഗക്ഷേമ കോര്‍പറേഷന്റ ‘ശ്രവണ്‍’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ നിര്‍വ്വഹിച്ചു.
മന്ത്രി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. ശ്രവണ സഹായികള്‍ക്കായി നിരവധി അപേക്ഷകള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് അടിയന്തിരമായി 1000 പേര്‍ക്ക് ഗുണനിലവാരമുള്ള ഡിജിറ്റല്‍ ശ്രവണ സഹായികള്‍ ഇയര്‍മോള്‍ഡോഡു കൂടി വിതരണം ചെയ്യാന്‍ തീരുമാനിച്ചിട്ടുള്ളതെന്ന് മന്ത്രി കുറിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
കേഴ്വി പരിമിതി നേരിടുന്ന ആയിരം പേര്‍ക്ക് ഈ വര്‍ഷം ഇയര്‍മോള്‍ഡോട് കൂടിയ ഡിജിറ്റല്‍ ഹിയറിംഗ് എയ്ഡുകള്‍ വിതരണം ചെയ്യുന്ന വികലാംഗക്ഷേമ കോര്‍പറേഷന്റ ‘ശ്രവണ്‍’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ചു. ശ്രവണ സഹായികള്‍ക്കായി നിരവധി അപേക്ഷകള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് അടിയന്തിരമായി 1000 പേര്‍ക്ക് ഗുണനിലവാരമുള്ള ഡിജിറ്റല്‍ ശ്രവണ സഹായികള്‍ ഇയര്‍മോള്‍ഡോഡു കൂടി വിതരണം ചെയ്യാന്‍ തീരുമാനിച്ചിട്ടുള്ളത്.
Discussion about this post