തിരുവനന്തപുരം: നെയ്യാര്‍ സഫാരി പാര്‍ക്കിലെ കൂട്ടില്‍ നിന്നും കഴിഞ്ഞ ദിവസം രക്ഷപ്പെട്ട കടുവയെ മയക്കുവെടിവെച്ചു പിടികൂടി. ഡോക്ടര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടി വെച്ചത്.
പാര്‍ക്കിനുള്ളിലെ കൂട് തുറന്ന് രക്ഷപ്പെട്ട കടുവ വനപാലകരേയും പോലീസിനെയും ഇന്നലെ മുതല്‍ വട്ടംകറക്കുകയായിരുന്നു. കടുവ ഡാമിലേക്ക് ചാടിയെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. പിന്നാലെ കടുവ പാര്‍ക്കില്‍ തന്നെയുണ്ടെന്ന് വനംവകുപ്പ് സ്ഥിരീകരിക്കുകയായിരുന്നു.
ഇന്നലെ ഉച്ചയോടെയാണ് പത്ത് വയസുള്ള കടുവ കൂട്ടില്‍ നിന്ന് പുറത്തുചാടിയത്. ഇന്നലെ രാത്രി മുഴുവന്‍ പോലീസും വനപാലകരും കടുവയ്ക്കായി തെരച്ചില്‍ നടത്തിയെങ്കിലം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ചികിത്സക്കായി ക്രമീകരിച്ച കൂടിന്റെ കമ്പി വളച്ച് മുകളില്‍ കയറിയാണ് കടുവ രക്ഷപെട്ടത്.
Discussion about this post