തിരുവനന്തപുരം: മകന് അഡ്വ. എബ്രഹാം ലോറന്‍സിന്റെ ബിജെപി പ്രവേശനത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന സിപിഎം നേതാവ് എംഎം ലോറന്‍സ്. ഫേസ്ബുക്കിലൂടെയാണ് അ്ദ്ദേഹം പ്രതികരണം അറിയിച്ചത്. ഒരിക്കലെങ്കിലും കമ്മ്യൂണിസ്റ്റ്കാരനായിരുന്ന ഒരാള്‍ക്ക് ഒരിക്കലും ബിജെപി പോലൊരു പാര്‍ട്ടിയിലേക്ക് പോകാന്‍ കഴിയില്ലെന്നാണ് അദ്ദേഹം കുറിച്ചത്.
എബ്രഹാം ലോറന്‍സ് നിലവില്‍ സിപിഎം അംഗമല്ലെന്നും സിപിഎമ്മിന് രാഷ്ട്രീയ അപചയം സംഭവിച്ചെന്ന മകന്റെ അഭിപ്രായത്തോട് തനിക്ക് യോജിപ്പില്ലെന്നും അദ്ദേഹം നേരത്തെ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. പിന്നാലെയാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.
ബിനീഷ് കോടിയേരി എന്‍ഫോഴ്സ്മെന്റിന്റെ പിടിയിലായതില്‍ സിപിഎം സ്വീകരിക്കുന്ന നിലപാടില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടാനുള്ള തീരുമാനമെടുത്തതെന്നാണ് എബ്രഹാം ലോറന്‍സ് മാധ്യമങ്ങളോട് പറഞ്ഞത്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയില്‍ നിന്ന് അടുത്ത ദിവസം ഓണ്‍ലൈനിലൂടെ അംഗത്വം സ്വീകരിക്കുമെന്നും എബ്രഹാം പറഞ്ഞു.
Discussion about this post