തിരുവനന്തപുരം: കൊവിഡ് പ്രതിരോധഗാനത്തിനു പിന്നാലെ കവിയുടെ ഭാര്യയുടെ ജീവന് എടുത്ത് കൊവിഡ് 19. കഴക്കൂട്ടം സാകല്യയില്‍ കവിയും എഴുത്തുകാരനുമായ അഡ്വ. പികെ ശങ്കരന്‍കുട്ടി നായരുടെ ഭാര്യ എസ്എസ് ജയശ്രീയാണ് വൈറസ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. 50 വയസായിരുന്നു. കൊവിഡ് ബാധിച്ച് തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ജയശ്രീ മരണത്തിന് കീഴടങ്ങിയത്.
”ചെറുത്തീടാം ചെറുത്തീടാം കൊറോണയെ ചെറുത്തീടാം നേരിടാം നേരിടാം നേരറിവിലൂടെ” എന്നു തുടങ്ങുന്ന ഗാനമാണ് കൊവിഡ് പ്രതിരോധത്തിനായി എംപ്ലോയ്മെന്റ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കൂടിയായ ശങ്കരന്‍കുട്ടി നായര്‍ എഴുതിയത്. സെപ്റ്റംബറില്‍ ആരോഗ്യവകുപ്പ് പുറത്തിറക്കിയ കൊവിഡ് പ്രതിരോധ ബോധവത്കരണ ഗാനം രചിക്കാന്‍ ജയശ്രീയായിരുന്നു പ്രചോദനമായതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
സംഗീതജ്ഞന് അഭിലാഷ് വെങ്കിടാചലം ചിട്ടപ്പെടുത്തുകയും അര്ജുന് ബി കൃഷ്ണ ആലപിക്കുകയും ചെയ്ത ഗാനം തയ്യാറാക്കാന്‍ സഹായിച്ചതും ഭാര്യ ജയശ്രീയായിരുന്നു. ഒക്ടോബര്‍ 10-നാണ് ജയശ്രീക്ക് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ടു ദിവസം മെഡിക്കല്‍ കോളേജില്‍ ചികിത്സതേടി. പിന്നീട് തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 29-ന് മരണപ്പെടുകയായിരുന്നു. കൊവിഡ് പ്രോട്ടോേക്കാള്‍ പ്രകാരം ശവസംസ്കാരം നടത്തി.
Discussion about this post