തിരുവനന്തപുരം: കേരള പിറവി ദിനമായ നവംബര്‍ ഒന്നിന് കേഴ്വി പരിമിതി നേരിടുന്ന ആയിരം പേര്‍ക്ക് ഇയര്‍ മോള്ഡോടു കൂടിയ ഡിജിറ്റല്‍ ഹിയറിങ്ങ് എയ്ഡുകള്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വികലാംഗ കോര്പ്പറേഷന് വഴിയാണ് ശ്രവണ സഹായി നല്‍കുന്നത്. മുഖ്യമന്ത്രി ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഫേസ്ബുക്ക് പോസ്റ്റ്:
നവംബര്‍ ഒന്നു മുതല്‍ കേരളത്തില്‍ 1000 പേര് ഈ ലോകത്തെ കേട്ടറിഞ്ഞു തുടങ്ങാന്‍ പോവുകയാണ്. ഇയര്‍ മോള്ഡോടു കൂടിയ ഡിജിറ്റല്‍ ഹിയറിങ്ങ് എയ്ഡുകള്‍ അവര്‍ക്കു വേണ്ടി സര്‍ക്കാര്‍ നല്‍കുകയാണ്. വികലാംഗ കോര്പ്പറേഷന് വഴി ഈ ശ്രവണ സഹായി അവരിലേക്കെത്തും. സംസ്ഥാനത്തെ ഭിന്നശേഷിക്കാരുടെ വൈഷമ്യങ്ങള്‍ പരിഹരിക്കുന്നതിനായി നൂതന സഹായ ഉപകരണങ്ങള്‍ വികലാംഗക്ഷേമ കോര്പ്പറേഷന് സൗജന്യമായി വിതരണം ചെയ്തു വരികയാണ്. ഇതിന്റെ ഭാഗമായി ചലന പരിമിതിയുള്ള 1,500 പേര്‍ക്ക് മുച്ചക്ര വാഹനവും കാഴ്ച പരിമിതിയുള്ള 1000 പേര്‍ക്ക് സ്മാര്‍ട്ട് ഫോണും നല്‍കിയിരുന്നു. കൂടാതെ 120-ഓളം സഹായ ഉപകരണങ്ങള്‍ കോര്‍പ്പറേഷന്റെ ഹെഡ് ഓഫീസ് വഴിയും, ഉപകരണ നിര്‍മ്മാണ യൂണിറ്റായ എം.ആര്.എസ്.റ്റി. വഴിയും റീജിയണല്‍ ഓഫീസുകള്‍ വഴിയും വിവിധ ജില്ലകളില്‍ ക്യാമ്പുകള്‍ നടത്തിയും വിതരണം ചെയ്യുന്നു.
Discussion about this post