തിരുവനന്തപുരം: നെയ്യാര്‍ ലയണ്‍ സഫാരി പാര്‍ക്കില്‍ നിന്നും ചാടിപ്പോയ കടുവയെ പാര്‍ക്കിന്റെ പിന്‍ഭാഗത്തെ ഗേറ്റിന് സമീപത്ത് നിന്ന് കണ്ടെത്തി. വയനാട്ടില്‍ നിന്ന് കൊണ്ടുവന്ന കടുവയാണ് ഉച്ചയോടെ കൂട്ടില്‍ നിന്നും ചാടിപ്പോയത്. സഫാരി പാര്‍ക്കിന്റെ കോമ്പൗണ്ടിനുള്ളില്‍ തന്നെ കടുവ ഉണ്ട് എന്ന നിഗമനത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ തിരച്ചിലിനെ തുടര്‍ന്നാണ് പാര്‍ക്കിന്റെ പിന്‍ഭാഗത്തെ ഗേറ്റിന്റെ സമീപത്ത് നിന്ന് കണ്ടെത്തിയത്. കടുവയെ കൂട്ടിലാക്കാനുള്ള ശ്രമം നടത്തി വരികയാണ്.
അതേസമയം, കടുവ ഇപ്പോള്‍ നില്ക്കുന്ന സ്ഥലത്ത് നിന്നും ജനവാസ മേഖലയിലേക്ക് ചാടിപ്പോകുന്നതിനുള്ള സാധ്യതയും ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശവും നല്‍കുന്നുണ്ട്. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ സംഘം സ്ഥലത്തെത്തി മയക്കുവെടി വെച്ച് പിടികൂടാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്.
വയനാട് ചീയമ്പം പ്രദേശത്ത് ഭീതി സൃഷ്ടിച്ച കടുവയാണ് ഇത്. പാര്‍ക്കിനുള്ളിലെ കൂടുകളിലാണ് കടുവകളെ പാര്‍പ്പിച്ചിരിക്കുന്നത്. സിംഹങ്ങളെ പാര്‍ക്കില്‍ തുറന്ന് വിടുന്ന പതിവും ഉണ്ട്. ഇത്തരത്തില്‍ കൂട്ടില്‍ പാര്‍പ്പിച്ചിരുന്ന കടുവയാണ് ചാടിപ്പോയത്.
Discussion about this post