ഇടുക്കി: വെള്ളമടിച്ച് നാട്ടുകാര്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തിയ യുവതി പോലീസ് പിടിയില്‍. വിനോദ സഞ്ചാരത്തിനായി എത്തിയ യുവതിയാണ് മദ്യലഹരിയില്‍ നാട്ടുകാര്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തിയത്. ഇടുക്കിയിലെ കുഞ്ചിത്തണ്ണിയിലാണ് സംഭവം.
വ്യാഴാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം ഉണ്ടായത്.പാലം കവലയില്‍ വെച്ചാണ് യുവതി അസഭ്യവര്‍ഷം നടത്തിയത്. കോതമംഗലം ഭാഗത്ത് നിന്നും എത്തിയ കാറില്‍ മൂന്നാര്‍,മാട്ടുപ്പട്ടി തുടങ്ങിയ സ്ഥലങ്ങള്‍ കണ്ടതിന് ശേഷം വഴി തെറ്റി ദമ്പതിമാര്‍ കുഞ്ചിത്തണ്ണിയില്‍ എത്തുകയായിരുന്നു.
വെള്ളമടിച്ച് ബോധമില്ലാതെ ഭാര്യയാണ് നാട്ടുകാര്‍ക്ക് നേരെ തിരിഞ്ഞത്. ദമ്പതിമാര്‍ ഇരുവരും മദ്യ ലഹരിയില്‍ ആയിരുന്നു.പാലം കുരിശുപള്ളിക്ക് സമീപം വാഹനം നിര്‍ത്തിയിട്ട ശേഷം കാറില്‍ ഇരുന്ന് ഇരുവരും പരസ്പരം വഴക്കു കൂടുകയും ബഹളം വയ്ക്കുകയും ചെയ്തു.
ഇതോടെ കാര്യം തിരക്കി നാട്ടുകാര്‍ എത്തി. കാറിലുണ്ടായിരുന്ന സ്ത്രീ നാട്ടുകാര്‍ക്ക് നേരെ തിരിയുകയും വാ തോരാതെ അസഭ്യ വര്‍ഷം നടത്തുകയും ആയിരുന്നു.കൂടാതെ നാട്ടുകാരെ വെല്ലുവിളിച്ചുകൊണ്ട് വാഹനത്തിന് പുറത്തിറങ്ങി സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തു.
തുടര്‍ന്ന് നാട്ടുകാര്‍ രാജാക്കാട് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തിയ ശേഷം യുവതിയെയും കൂടെയുണ്ടായിരുന്നവരെയും താക്കീത് നല്കി വിട്ടയയ്ക്കുകയായിരുന്നു.
Discussion about this post