തൊടുപുഴ: ഇടുക്കി നരിയമ്പാറയില്‍ അയല്‍വാസിയുടെ പീഡനത്തിനിരയായതിനെ തുടര്‍ന്ന് ദേഹത്ത് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച ദളിത് പെണ്‍കുട്ടി മരിച്ചു. 65 ശതമാനം പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് 16കാരി പെണ്‍കുട്ടി മരിച്ചത്. ഒക്ടോബര്‍ 23നു രാവിലെയായിരുന്നു ആത്മഹത്യ ശ്രമം.
22ന് രാത്രിയാണ് പെണ്‍കുട്ടിയെ അയല്‍വാസിയായ മനു പീഡിപ്പിച്ചത്. പീഢനത്തിനിരയായതിന്റെ ദുഖത്തില്‍ പിറ്റേന്ന് പെണ്‍കുട്ടി തീകൊളുത്തി ആത്മഹത്യക്കു ശ്രമിക്കുകയായിരുന്നു.
65 ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടിയെ ആദ്യം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് നില വഷളായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. പിന്നീടാണ് തിരുവനനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയത്.
പ്രതി മനു മനോജിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ ഇയാളെ പിന്നീട് റിമാന്‍ഡ് ചെയ്തു.
Discussion about this post