തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ അറസ്റ്റ് സര്‍ക്കാരിനെ ബാധിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ബിനീഷ് സര്‍ക്കാരിന്റെ ഭാഗമല്ലെന്നും കാനം രാജേന്ദ്രന് പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നും കാനം ആരോപിച്ചു.
ബിനീഷ് കോടിയേരിക്കെതിരെയുള്ളത് ലഹരിമരുന്ന് കേസ് അല്ല. അറസ്റ്റ് സര്‍ക്കാരിനെ ബാധിക്കില്ല. ബിനീഷ് വിഷയത്തില്‍ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ബിനീഷ് സര്‍ക്കാരിന്റെ ഭാഗമല്ല. അതിനാല്‍ സിപിഎമ്മിനോ സര്‍ക്കാരിനോ പ്രത്യേകിച്ച് ഒന്നും പറയാന്‍ ഇല്ലെന്നും കാനം പ്രതികരിച്ചു.
കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സര്‍ക്കാരിനെ തകര്‍ക്കാനാണ് ശ്രമം നടക്കുന്നതെന്നും കാനം പറഞ്ഞു.
Discussion about this post