കൊച്ചി: ഭാഗ്യലക്ഷ്മിയുടെയും മറ്റും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കക്ഷിചേരാന്‍ വിവാദ യുട്യൂബര്‍ വിജയ് പി നായര്‍ ഹൈക്കോടതിയെ സമീപിച്ചു. മുന്‍കൂര്‍ജാമ്യാപേക്ഷയില്‍ തീര്‍പ്പിന് തന്നെക്കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് വിജയ് പി നായര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.
ഭാഗ്യലക്ഷ്മിയും മറ്റും തന്റെ താമസസ്ഥലത്തെത്തി കൈയേറ്റം ചെയ്യുകയായിരുന്നു. തന്റെ ഫോണും ലാപ്ടോപ്പും സ്വമേധയാ കൈമാറിയതാണെന്ന ജാമ്യഹര്‍ജിയിലെ വാദം ശരിയല്ല. താന്‍ പറഞ്ഞതുപ്രകാരമാണ് അവര്‍ വന്നതെന്ന വാദവും തെറ്റാണ്. സെപ്റ്റംബര്‍ 26-ലെ സംഭവം അവര്‍ ചിത്രീകരിച്ച ഫോണ്‍ പോലീസ് കണ്ടെടുത്തിട്ടില്ലെന്ന് യൂട്യൂബര്‍ പറയുന്നു.
അവരെ കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ടതാണെന്നും വിജയ് പി നായര്‍ വാദിക്കുന്നു. ാണ് വിജയ് പി. നായരുടെ അപേക്ഷയില്‍ പറയുന്നത്. അതേസമയം, ഭാഗ്യലക്ഷ്മിയും കൂട്ടരും നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വെള്ളിയാഴ്ച ഉത്തരവ് പറയുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
Discussion about this post