കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണ വില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 240 രൂപ കുറഞ്ഞ് 37,480 രൂപയായി. ഗ്രാമിന് 4685 രൂപയാണ് വില. രണ്ടുദിവസം മുമ്പ് 37,880 രൂപയിലേയ്ക്ക് ഉയര്‍ന്നവിലയിലാണ് ഇപ്പോള്‍ 400 രൂപയുടെ ഇടിവുണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം സ്വര്‍ണ്ണത്തിന് 160 രൂപ കുറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസത്തെ കനത്ത നഷ്ടത്തിനുശേഷം ആഗോള വിപണിയില്‍ സ്വര്‍ണ്ണവില 1,877.83 ഡോളര്‍ നിലവാരത്തിലെത്തി. ആറ് പ്രധാന കറന്‍സികളുടെ സൂചികയില്‍ ഡോളര്‍ കരുത്തുനേടിയാണ് സ്വര്‍ണ്ണവിലയെ ബാധിച്ചത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില 50,426 രൂപയാണ്. വിലയില്‍ 0.14ശതമാനമാണ് കുറവുണ്ടായിരിക്കുന്നത്.
Discussion about this post