കോഴിക്കോട്: കരിപ്പൂരില്‍ നിന്ന് പുറപ്പെട്ട വിമാനത്തിന് സാങ്കേതിക തകരാര്‍. ഷാര്‍ജയിലേക്ക് പുറപ്പെട്ട എയര്‍ അറേബ്യ വിമാനത്തിനാണ് സാങ്കേതിക തകരാര്‍ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് വിമാനം തിരിച്ചിറക്കി.
ക്യാബിനിലെ മര്‍ദത്തില്‍ വ്യതിയാനമുണ്ടായതിനെ തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കിയത്. പുലര്‍ച്ച 3.30-ന് പുറപ്പെട്ട വിമാനം 7000 അടി ഉയരത്തിലെത്തിയപ്പോഴാണ് തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. തിരിച്ചിറക്കിയ വിമാനം സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ച ശേഷം യാത്ര പുനരാരംഭിക്കുകയും ചെയ്തു.
വിമാനം കൂടുതല്‍ ഉയരത്തില്‍ പറക്കുമ്പോള്‍ യാത്രക്കാര്‍ക്ക് ഓക്സിജന്‍ ലഭിക്കാത്ത പ്രശ്നത്തിനിടയാക്കും. ഇതേ തുടര്‍ന്നാണ് വിമാനം കരിപ്പൂരില്‍ തന്നെ തിരിച്ചിറക്കിയതെന്ന് അധികൃതര്‍ അറിയിച്ചു. 4.10 ഓടെയാണ് വിമാനം ലാന്‍ഡ് ചെയ്തത്. യാത്രക്കാര്‍ക്കോ ജീവനക്കാര്‍ക്കോ മറ്റോ പ്രശ്നങ്ങളില്ലെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. എട്ടുമണിയോടു കൂടിയാണ് വിമാനം സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ച് വീണ്ടും ഉയര്‍ന്ന് പൊങ്ങിയത്.
Discussion about this post