കൊച്ചി: കഴിഞ്ഞ ദിവസമായിരുന്നു നടന്‍ ദിലീപിന്റെ 53ാം പിറന്നാള്‍. നിരവധി പേരാണ് താരത്തിന് ആശംസകള്‍ അറിയിച്ചത്. എന്നാല്‍ ആശംസകള്‍ നേര്‍ന്ന താരങ്ങളടക്കം പലര്‍ക്കും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ദിലീപിന് ആശംസകള്‍ അറിയിക്കുന്നവര്‍ തോന്ന്യാസികളാണെന്നാണ് ചിലരുടെ അഭിപ്രായം.
ഇതിനെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് അഡ്വ ശ്രീജിത്ത് പെരുമന. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അഡ്വ ശ്രീജിത്ത് പെരുമനയുടെ പ്രതികരണം. ആരാണ് ഗോപാലകൃഷ്ണന്‍ എന്ന ദിലീപ്?? എന്നും ശ്രീജിത്ത് തുറന്നു പറയുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം;
ദിലീപിന് ജന്മദിനം ആശംസിക്കുന്നവര്‍ തോന്ന്യാസികളാണെത്രെ…. ??
ആരാണ് ഗോപാലകൃഷ്ണന്‍ എന്ന ദിലീപ്??
> ഗോപാലകൃഷ്ണന്‍ പദ്മനാഭന്‍ പിള്ള എന്നാണു ശരിയായ പേര്, സിനിമയില്‍ ദിലീപ് എന്ന പേരില്‍ പ്രസിദ്ധനായി
> 1967 ല്‍ എറണാകുളം ജില്ലയിലെ എടവനക്കാട് ജനനം, എറണാകുളം മഹാരാജാസില്‍ നിന്നും ചരിത്രത്തില്‍ ബിരുദ്ധം.
> മിമിക്രി ആര്‍ട്ടിസ്‌റ്, നടന്‍, ഗായകന്‍, നിര്‍മ്മാതാവ്, സഹ സംവിധായകന്‍, ബിസിനസ് മാന്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ എന്നീ നിലയില്‍ മലയാളികള്‍ക്ക് സുപരിചിതന്‍.
> കലാഭവനില്‍ മിമിക്രി ആര്‍ട്ടിസ്റ്റായി തുടങ്ങി കമലിന്റെ വിഷ്ണുലോകം എന്ന സിനിമയില്‍ സഹ സംവിധായകനായി പിന്നീട് 140 ല്‍ കൂടുതല്‍ സിനിമകളില്‍ നായകനായും മറ്റു വേഷങ്ങളിലും അഭിനയിച്ചു.
> കേരളത്തിലെ കുടുംബ പ്രേക്ഷരില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടന്‍ . നാല് സംസ്ഥാന സര്‍ക്കാര്‍ പുരസ്‌ക്കാരങ്ങള്‍ ഉള്‍പ്പെടെ 43 ഓളം അവാര്‍ഡുകള്‍.
> കേരളത്തിലങ്ങോളമിങ്ങോളം നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. ലക്ഷക്കണക്കിന് രൂപ സ്വാന്തനം കയ്യില്‍ നിന്നും മുടക്കി അശരണര്‍ക്ക് വീടും ഭക്ഷണവും എത്തിച്ചു.
> ഇതാണ് നാം മലയാളികള്‍ക്ക് ദിലീപ്. ഇന്നേവരെ യാതൊരു ക്രിമിനല്‍ കേസില്‍ പ്രതിചേര്‍ക്കുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യാത്ത ഒരിന്ത്യന്‍ പൗരന്‍.
ആരാണ് പള്‍സര്‍ സുനി എന്ന സുനില്‍കുമാര്‍ ??
———————————————————
> എറണാകുളം പെരുമ്പാവൂര്‍ സ്വദേശിയും കൂലിപ്പണിക്കാരനായ സുരേന്ദ്രന്റെ മകന്‍ പേര് സുനില്‍ കുമാര്‍
> ചെറുപ്പത്തിലേ മോഷണം തൊഴിലാക്കിയ സുനില്‍ കുമാര്‍ , സ്റ്റാവും കൂടുതല്‍ മോഷ്ടിച്ചിരുന്നത് ബജാജ് പള്‍സര്‍ ബൈക്കുകളായിരുന്നതിനാലാണ് ‘പള്‍സര്‍ സുനി ‘ എന്ന പേര് വന്നത്
> മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്നു എന്ന് അച്ഛന്‍ സുരേന്ദ്രന്‍ പറയുന്നു.
> 28 ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്
> 21 വ്യാജ സിംകാര്‍ഡുകളും , ഫോണുകളുമുണ്ട്.
> ബസ്സില്‍ വെച്ച് യാത്രക്കാരനെ മുളകുപൊടി എറിഞ്ഞു കവര്‍ച്ച നടത്താന്‍ ശ്രമിച്ച പ്രമാദമായ കേസിലെ മുഖ്യ പ്രതി
> പ്രയാപൂര്‍ത്തിയാകാത്ത സമയത്തു ശിക്ഷിക്കപ്പെട്ട ജുവനൈല്‍ ഹോമുകളില്‍ കിടന്നിട്ടുണ്ട്.
> പിടിച്ചുപറി, മോഷണം, ക്വട്ടേഷന്‍ പ്രവര്‍ത്തനം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി നിരവധി കേസുകളാണ് വിവിധ സ്റ്റേഷനുകളില്‍ സുനിക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
> അഞ്ച് വര്‍ഷം മുമ്പ് മലയാളത്തിലെ മുന്‍നിര നിര്‍മ്മാതാവും നിലവില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റമായ ജി സുരേഷ് കുമാര്‍ തന്റെ ഭാര്യയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി
> സിനിമയിലെ രണ്ട് നടിമാരെ തട്ടിക്കൊണ്ടുപോയി അപമാനിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി
> റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ബിനാമി ഇടപാടുകളും വസ്തുതര്‍ക്കങ്ങള്‍ വേണ്ടി ഇടനിലക്കാരനായും ഗുണ്ടയായും പള്‍സര്‍ സുനിയെ സിനിമ മേഖലയില്‍ പ്രവര്‍ത്തിച്ചു
> ചലച്ചിത്രമേഖലയിലുള്ളവര്‍ക്ക് ലൈംഗിക ആവശ്യങ്ങള്‍ക്ക് സ്ത്രീകളെ തരപ്പെടുത്തി കൊടുക്കുന്നതിനും സിനിമാ ലൊക്കേഷനുകളിലെ പ്രധാന ഇടനിലക്കാരനായും പ്രവര്‍ത്തിച്ചു.
> സഹോദരിയുടെ വിവാഹത്തിന് പോലും വീട്ടില്‍ വൈയിട്ടില്ല, 15 വര്‍ഷമായി താന്‍ മകനുമായി മിണ്ടിയിട്ടില്ലെന്നും അച്ഛന്‍ സുരേന്ദ്രന്‍ പറയുന്നു.
> സിനിമാ നടിമാരോടും, സ്ത്രീകളോടും അമിതമായ ലൈംഗിക താത്പര്യമുണ്ടായിരുന്നു
> സിനിമയില്‍ അസിസ്റ്റന്റായാണ് ജോലി ചെയ്യുന്നത് എന്നാണ് സുനി നാട്ടിലും വീട്ടിലും എല്ലാരോടും പറഞ്ഞിരുന്നത്.
മേല്‍ വിവരിച്ചത് പുറത്തുവന്ന വാര്‍ത്തകള്‍ മാത്രമാണ് പുറത്തു വരാത്ത അനേകം കേസുകളും ഇയാളുടെ പേരിലായുണ്ട്. ഇതൊക്കെ അറിഞ്ഞിട്ടാണോ അതോ അറിയാതെയാണോ സിനിമാ മേഖലയില്‍ വര്‍ഷങ്ങളായി പള്‍സര്‍ സുനി എന്ന ക്രിമിനല്‍ വിഹരിച്ചത് ? മൂന്നു നടിമാരെ തട്ടിക്കൊണ്ടുപോയി അപമാനിക്കാന്‍ ശ്രമിച്ചയാള്‍ അതെ സമയം തന്നെ പ്രമുഖ നടന്മാരുടെയും ഡ്രൈവറായും, ഡ്രൈവേഴ്‌സ് അസോസിയേഷന്‍ ഭാരവാഹിയായുമൊക്കെ സിനിമയില്‍ നിറഞ്ഞു നിന്നു ? എം എല്‍ എ കൂടിയായ മുകേഷിന്റെ ഡ്രൈവറായി പ്രവര്‍ത്തിച്ചു ? ആരാണ് സുനിലിനെ സഹായിച്ചുകൊണ്ടിരുന്നവര്‍ ? സുനിലിനോട് എന്തായിരുന്നു സിനിമാ പ്രവര്‍ത്തകര്‍ക്കുള്ള കടപ്പാട് ?
ഈ സുനില്‍കുമാറിനെയാണ് ഇന്ന് മലയാളികള്‍ക്ക് വിശ്വസിക്കാനിഷ്ട്ടം എന്നതാണ് വിരോധാഭാസം..
ബൈദുബൈ ഈ വേട്ടയാടലില്‍ നിക്ഷ്പക്ഷമായൊരു അന്വേഷണം നടന്നു എന്ന് കരുതുന്നില്ല, എങ്കിലും അത് സംശയാതീതമായി വിചാരണയിലൂടെ തെളിയിക്കപ്പെടട്ടെ എന്നിട്ടാകാം നാം പൊതുജനങ്ങളുടെ ശിക്ഷ നടപ്പാക്കല്‍. അതൊരു പ്രകൃതി നീതിയാണ്.
ജന്മദിനാശംസകള്‍ ദിലീപ് ??
അഡ്വ ശ്രീജിത്ത് പെരുമന