കൊച്ചി: പിറവം പള്ളിയുടെ അവകാശം പൂര്‍ണമായി വിട്ടുകിട്ടണം എന്ന ആവശ്യം ഉന്നയിച്ച് ഓര്‍ത്തഡോക്‌സ് സഭ. വിഷയത്തില്‍ സമവായം കാണുന്നതിനായി എറണാകുളം കളക്ടര്‍ വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് ആവശ്യം വീണ്ടും അറിയിച്ചത്.
എന്നാല്‍ പള്ളിയുടെ ഉടമസ്ഥാവകാശം കൈമാറാന്‍ ഉത്തരവില്ല എന്നാണ് യാക്കോബായ വിഭാഗത്തിന്റെ വാദം. പോലീസ് ബലം പ്രയോഗിച്ചു പള്ളി ഒഴിപ്പിക്കരുതെന്നും യോഗത്തില്‍ യാക്കോബായ വിഭാഗം ആവശ്യപ്പെട്ടു. പള്ളി ഒഴിപ്പിക്കാനുള്ള നടപടിക്കെതിരെ പ്രാര്‍ത്ഥന യോഗങ്ങള്‍ സംഘടിപ്പിക്കുമെന്നും യാക്കോബായ സഭ അറിയിച്ചു.
പിറവം പളളിയുടെ കാര്യത്തിലടക്കം തങ്ങള്‍ക്കനുകൂലമായ സുപ്രീംകോടതി വിധി സര്‍ക്കാര്‍ നടപ്പാക്കണമെന്ന് ഓര്‍ത്തഡോക്‌സ് സഭ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടു. എന്നാല്‍ സര്‍ക്കാര്‍ ഇടപെട്ട് സമവായ ചര്‍ച്ച വേണമെന്നാണ് യാക്കോബായ വിഭാഗത്തിന്റെ ആവശ്യം.
Discussion about this post