കൊല്ലംകോണം: ഭര്‍ത്താവിന്റെ മരണവിവരമറിഞ്ഞ് ഭാര്യ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കൊല്ലംകോണം തോട്ടുനടക്കാവ് മൈലത്തറമേലെ വീട്ടില്‍ ബിനു(46), ഭാര്യ ബിന്ദു (44) എന്നിവരാണ് മരിച്ചത്. ഇരുവരെയും വൈകിട്ടോടെ വീട്ടുവളപ്പില്‍ സംസ്ക്കരിച്ചു.
തിങ്കളാഴ്ച രാവിലെ 8നാണ് ബിനുവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ ബന്ധുക്കള്‍ കണ്ടത്. ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ നിഗമനം. ബിനുവിന്റെ മരണവിവരം അറിഞ്ഞ ബിന്ദു ഒരു മണിക്കൂറിനുള്ളില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.
കടുത്ത പ്രമേഹരോഗത്തെ തുടര്‍ന്ന് ബിന്ദു കുറച്ചുനാളായി മാവേലിക്കര ഗവ.താലൂക്ക് ആശുപത്രിയില്‍ കൃചികിത്സയില് കഴിയുകയാണ് ബിന്ദു. ബിന്ദുവിന്റെ ഒരു കാല്‍വിരല്‍ മുറിച്ചുമാറ്റണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്നാണ് ബിന്ദുവിനെ മാവേലിക്കരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇതോടെ കുറച്ചുനാളുകളായി കൊല്ലംകോണത്തെ വീട്ടില്‍ ബിനു ഒറ്റയ്ക്കായിരുന്നു താമസം. ഇതിനെ തുടര്‍ന്നുണ്ടായ മാനസിക സംഘര്ഷമാകാം ബിനുവിന്റെ ആത്മഹത്യക്ക് കാരണമെന്നാണ് സൂചന. ബിന്ദുവിന്റെ മൃതദേഹം ഇന്നലെ പുലര്‍ച്ചെ കൊല്ലംകോണത്തെ വസതിയില്‍ എത്തിച്ചു.
Discussion about this post