കണ്ണൂര്‍: കേരളപോലീസില്‍ നന്മ നിറഞ്ഞ കുറേ പോലീസുകാരുണ്ടെന്നു പറയുകയാണ് മലപ്പുറം സ്വദേശിനിയായ ഉമ്മുഹബീബ. ‘ഒറ്റപ്പെട്ടു പോയ നേരത്ത് കരുതലുമായി എത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഉമ്മു ഹബീബ ഹൃദയം നിറഞ്ഞ് നന്ദി അറിയിക്കുകയും ചെയ്യുന്നു.
സ്വന്തം അനുഭവം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഉമ്മുഹബീബ. ലക്ഷ്യസ്ഥാനത്ത് എത്താനാകാതെ പതറിപ്പോയ സമയത്ത് തനിക്കും മക്കള്‍ക്കും അരികിലേക്ക് എത്തിയ കാക്കിയുടെ കരുതലിനെക്കുറിച്ചാണ് ഉമ്മു ഹബീബ ഫേസ്ബുക്കിലൂടെ പറയുന്നത്.
കുറിപ്പ് വായിക്കാം
കണ്ണൂര്‍ കണ്ട്രോള് റൂമിലെ ഈ ഫോട്ടോയില്‍ കാണുന്ന പോലീസ് ഓഫീസര്‍മാര്‍ക്ക് എന്റെ ഒരു big സല്യൂട്ട്
——————————————————-
കേരളപോലീസില്‍ ഇങ്ങനെയും ഉണ്ട് നന്മ നിറഞ്ഞ കുറേ പോലീസുകാര്‍. ഇവരെ കാണാതെ പോകരുത്…അറിയാതെ പോകരുത്..
എന്റെ ഒരു അനുഭവം ഞാന്‍ ഇവിടെ കുറിക്കുന്നു
നമുടെ കേരളത്തില്‍ എപ്പോഴും പോലീസ് ഒരു ചര്‍ച്ച വിഷയം ആണ്..പോലീസുകാരുടെ തിന്മകള് മാത്രം കാണുന്ന നമ്മള് അവരുടെ നന്മകള് കൂടി പൊതു സമൂഹം അറിയണം
9/10/2020 ചൊവ്വാഴ്ച ഞാനും എന്റെ മക്കളും അഡ്മിഷന്റെ കാര്യത്തിന് വേണ്ടി മംഗലാപുരം പോയിരുന്നു. രാവിലെ 6 മണിക്ക് പെരിന്തല്‍മണ്ണ ksrtc ബസ്സ്റ്റാന്‍ഡില്‍ നിന്നും ബസ് കയറിയ ഞങ്ങള്‍ അന്ന് രാത്രി 8 മണിയോടെ ആണ് മംഗലാപുരത്ത് എത്തുന്നത്. അന്ന് രാത്രി അവിടെ റൂം എടുത്തു അവിടെ തങ്ങി. പിറ്റേന്ന് രാവിലെ കോളേജില്‍ പോയി. അഡ്മിഷന് ഒക്കെ ശരിയായപ്പോഴേക്കും സമയം 1 മണി കഴിഞ്ഞു.മംഗലാപുരത് നിന്ന് തലപ്പാടിയിലേക്ക് ബസ് കയറി. അവിടെ നിന്ന് കാസറഗോഡ്, കാസറഗോഡില്‍ നിന്നും കണ്ണൂര്‍. അങ്ങോട്ട് പോയതും ഓരോ ജില്ല മാറിയാണ് ബസ് കയറിയത്. ഡയറക്റ്റ് ബസ് ഇല്ലായിരുന്നു.. തിരിച്ചു വരുന്ന വഴി കണ്ണൂര്‍ എത്തുമ്പോള്‍ സമയം എട്ടര. 8 മണി കഴിഞ്ഞാല്‍ പിന്നെ ബസ് ഇല്ലാ എന്ന് അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞു.. ഇനി എപ്പോഴാ ബസ് ഉള്ളത് എന്ന് ചോദിച്ചപ്പോള്‍ വെളുപ്പിന് 6 മണി..
ഞാനും മക്കളും കുടുങ്ങി. എന്ത് ചെയ്യണം എന്ന് കുറേ ആലോചിച്ചു. ഒരു എത്തും പിടിയും കിട്ടിയില്ല.. സാമൂഹ്യ വിരുദ്ധര്‍ എന്ന് തോന്നിക്കുന്ന കുറേ ആഭാസന്മാര് എത്തി നോക്കുന്നു. കൂട്ടം കൂട്ടം ആയി ആളുകള്‍ അവിടേം ഇവിടേം നിന്ന് നോക്കുന്നു.. കുട്ടികളോട് ഞാന്‍ പറഞ്ഞു അത് മൈന്‍ഡ് ചെയ്യണ്ട. 9 മണി വരെ കണ്ണൂര്‍ ksrtc ബസ് സ്റ്റാന്‍ഡില്‍ നിന്നു. She സ്റ്റേ ഹോം ഒന്നും കിട്ടാനില്ല
അതിന് ശേഷം മലപ്പുറം മങ്കട സ്റ്റേഷനിലെ ബിന്ദു മാഡത്തിനെ വിളിച്ചു. കണ്ണൂര്‍ സ്റ്റേഷനിലെ നമ്പര്‍ തരാന്‍ പറഞ്ഞു. ബിന്ദു sir പിങ്ക് പോലീസിനെ വിളിക്കാന്‍ പറഞ്ഞു. 1515 ലേക്ക് വിളിച്ചു.. പിന്നീട് അങ്ങോട്ട് തുടരെ തുടരെ കാളുകള്‍ വന്നു കൊണ്ടിരുന്നു. പിന്നീട് ഒരു 10 മിനിറ്റ് കഴിഞ്ഞപ്പോള്‍ കണ്ട്രോള് റൂമിലെ വണ്ടിയില്‍ ദിലീപ് കുമാര്‍(scpo ) സാറിന്റെ നേതൃത്വത്തില്‍ രാഗേഷ് (cpo)sir
(Wcpo ) റോജ മാഡവും വന്നു. ദിലീപ് കുമാര്‍ sir കാര്യങ്ങള്‍ തിരക്കി..
Sir ഞങ്ങള്‍ക്ക് ഭക്ഷണം വാങ്ങി തന്നു.. ഒരുപാട് സ്ഥലങ്ങളില്‍ ഞങ്ങള്‍ക്ക് സ്റ്റേ ചെയ്യാന്‍ വേണ്ടി അന്വേഷണം നടത്തി. ഒടുവില്‍ വളരെ കഷ്ട്ടപ്പെട്ടാണ് ഒരിടം കണ്ടെത്തിയത്.. ഉത്തരവാദിതത്തോടെ ഒരു ഓട്ടോ വിളിച്ചു അവിടെ കൊണ്ടാക്കി… സുരക്ഷിതമായ ഒരു സ്ഥലത്..
ഇതില്‍ ഒരു കാര്യം നമ്മള് മനസ്സില്‍ ആക്കണം. ഒരുപാട് സ്ഥലങ്ങള്‍ അന്വേഷിച്ചു കണ്ടെത്താന്‍ ആയില്ല…. 9 മണി തൊട്ട് 10 മണിവരെ അന്വേഷിച്ചു.
അവര്‍ക്ക് സേഫ് ആയ ഒരു സ്ഥലം കിട്ടിയില്ലെങ്കില്‍ അവര്‍ക്ക് ഞങ്ങളെ ആ ബസ് സ്റ്റാന്‍ഡില്‍ ഒരു രാത്രി കഴിഞ്ഞു കൂടാന്‍ പറയാമായിരുന്നു…. പക്ഷേ അവര്‍ അത് ചെയ്തില്ല.. ഇവിടെ ജാതിയോ മതമോ അവര്‍ നോക്കിയില്ല. ഒരു മനുഷ്യന് വേണ്ട പരിഗണന അത് മാത്രമാണ് അവര്‍ നോക്കിയത്.. കൈയ്യൊഴിഞ്ഞില്ല.. വിട്ട് കളഞ്ഞില്ല.. ക്ഷമയോടെ അവര്‍ വീണ്ടും അന്വേഷണം നടത്തി
റൂമില്‍ നിന്ന് തിരിച്ചു പോകുമ്പോള്‍ സാറിന്റെ നമ്പര്‍ തന്നു.. എന്ത് അവശ്യം ഉണ്ടെങ്കിലും വിളിക്കാന്‍ മടിക്കേണ്ട. വിളിച്ചോളൂ.. ഏത് സമയത്തും
പിന്നീട് വീട്ടില്‍ എത്തുന്നത് വരേയും വിളിച്ചു. വീട്ടില്‍ എത്തിയിട്ടും വിളിച്ചു.. റോജ മാഡവും പല തവണ വിളിച്ചിരുന്നു
വീട്ടില്‍ എത്തുന്നത് വരെ അവരുടെ ഉത്തരവാദിത്വം അവര്‍ നടപ്പില്‍ ആക്കി
നന്മ നിറഞ്ഞ ഈ മൂന്ന് പോലീസ് ഓഫീസര്‍ മാര്‍ക്കും എന്റെ എല്ലാ വിധ നന്ദിയും ആശംസകളും അര്‍പ്പിക്കുന്നതോടൊപ്പം എല്ലാ വിധ നന്മകളും നേരുന്നു
ഇവരുടെ നന്മ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്മാര് കാണാതെ പോകരുത്
ഇത് വായിക്കുമ്പോള്‍ നിസ്സാരമായി തോന്നിയേക്കാം… പക്ഷേ ഇത്തരം നന്മകള് കണ്ടില്ല എന്ന് നടിക്കരുത്..
നല്ല മനസ്സുള്ളവര്‍ക്കേ ഇങ്ങനെ ഒക്കെ സാധിക്കൂ.. അത് പോലീസ് ആയാലും പട്ടാളം ആയാലും ഏത് മനുഷ്യര്‍ ആയാലും…
ഈ വിഷയം പറയാന്‍ വേണ്ടി ഞാന്‍ കണ്ണൂര്‍ SP Sir നെ വിളിച്ചിരുന്നു. അദ്ദേഹം തിരക്കില്‍ ആയിരുന്നു… sp ഓഫീസില്‍ വിളിച്ചു സംസാരിച്ചു..
സ്നേഹ പൂര്‍വ്വം
ഉമ്മുഹബീബ
മലപ്പുറം ജില്ല
Discussion about this post