പത്തനംതിട്ട: സാമ്പത്തിക പ്രയാസങ്ങളെ തുടർന്ന് വിവാഹമെന്ന ആഗ്രഹം ഉപേക്ഷിച്ചവർക്ക് കൈത്താങ്ങുമായി സിപിഎം രംഗത്ത്. സാമ്പത്തിക ബുദ്ധിമുട്ട് കാരണം വിവാഹം നടത്താനാവാത്ത കുടുംബങ്ങളെ സഹായിക്കാൻ പ്രാദേശിക തലത്തിൽ പുതിയ സംരംഭത്തിന് തുടക്കം. പത്തനംതിട്ട ജില്ലയിലെ കുന്നന്താനം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിലാണ് ഈ സംരംഭം.
ഇതിന്റെ പ്രവർത്തന ഭാഗമായി മൂഴുർ വാഴക്കാക്കുന്ന് കെകെ ജ്യോതിയുടെ വീട്ടിൽ ബുധനാഴ്ച വൈകീട്ട് അഞ്ചിന് ചേരുന്ന ആലോചന യോഗം പാർട്ടി ജില്ലാ സെക്രട്ടറി കെപി ഉദയഭാനു ഉദ്ഘാടനം ചെയ്യും. ലോക്കൽ സെക്രട്ടറി എസ് രാജേഷ് കുമാർ അധ്യക്ഷത വഹിക്കുമെന്ന് ജില്ലാ പഞ്ചായത്ത് അംഗം എസ്വി സുബിൻ അറിയിച്ചു.
കുന്നന്താനം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ജനകീയ സമിതി രൂപീകരിച്ചിട്ടുണ്ട്. ജനകീയ സമിതിയുടെ നേതൃത്വത്തിൽ ആലോചന യോഗം നടത്തി പ്രായോഗിക പ്രവർത്തനങ്ങളെ കുറിച്ച് തീരുമാനിക്കും.
Discussion about this post