കല്‍പ്പറ്റ: ചികിത്സക്കെത്തിയ പെണ്‍കുട്ടിയോട് ഡോക്ടര്‍ അപമര്യാദയായി പെരുമാറിയെന്ന് പരാതി. സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ പോലീസ് കേസെടുത്തു. കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെ മാനസികാരോഗ്യ വിദഗ്ധന്‍ ഡോ. ജോസ്റ്റിന്‍ ഫ്രാന്‍സിസിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.
കല്‍പ്പറ്റ സ്വദേശിയായ 18 കാരിയാണ് പരാതിക്കാരി. കല്‍പ്പറ്റ നഗരത്തില്‍ ഡോക്ടര്‍ നടത്തുന്ന സ്വകാര്യ ക്ലിനിക്കില്‍ വെച്ച് അപമര്യാദയായി പെരുമാറിയെന്നാണ് 18കാരി പരാതിയില്‍ പറഞ്ഞിരിക്കുന്നത്.
Discussion about this post