കോഴിക്കോട്: ഒമ്പത് വയസുകാരിയെ ക്രൂരമായി മര്‍ദ്ദിച്ച് പിതാവ്. കോഴിക്കോടാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. പിതാവിന്റെ മര്‍ദനമേറ്റ് ഗുരുതര പരിക്കുകളോടെ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കോഴിക്കോട് പയിമ്പ്ര തൂമ്പക്ക്യ കോളനിയിലെ ഓട്ടോ ഡ്രൈവറായ മുസ്തഫയാണ് കുഞ്ഞിനെ ക്രൂരമായി മര്‍ദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരേ ചേവായൂര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. കുട്ടിയുടെ ദേഹമാസകലം മര്‍ദനമേറ്റ പാടുണ്ട്. ചിലയിടത്ത് തോല് ഉരിഞ്ഞ് പോയതായും ജില്ലാ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ അറിയിച്ചു.
ഞായറാഴ്ച രാത്രിയിലും തിങ്കളാഴ്ച രാവിലെയുമായിരുന്നു മര്‍ദ്ദനം തുടര്‍ന്നത്. കുട്ടിയേയും അമ്മയേയും പിതാവ് സ്ഥിരമായി മര്ദിക്കറുണ്ടെന്നും ചൈല്‍ഡ് ലൈന്‍ അധികൃതര്‍ വെളിപ്പെടുത്തി. മര്‍ദ്ദന വിവരം അമ്മ അറിയിച്ചതിനെ തുടര്‍ന്ന് ജില്ലാ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും ബാലാവകാശ കമ്മീഷന് അധികൃതരും ഇടപെടുകയായിരുന്നു.
Discussion about this post