തൃശ്ശൂര്‍: ചാലക്കുടി നഗരസഭ പരിധിയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുത്ത് ജാഗ്രതയും കടുപ്പിക്കുന്നു. വൈറസ് വ്യാപനത്തെ തുടര്‍ന്ന്, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി ശുചീകരണം നടത്തുന്നതിന് വ്യാപാര സ്ഥാപനങ്ങള്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ അടച്ചിടും.
പെരിയച്ചിറ മുതല്‍ പുഴംപാലം വരെയുള്ള ഭാഗം, ബൈപ്പാസ് റോഡ്, ആനമല ജംഗ്ഷന്, മാര്‍ക്കറ്റ് റോഡ്, മാര്‍ക്കറ്റ്, മുനിസിപ്പല്‍ ജംഗ്ഷന് മുതല്‍ നോര്‍ത്ത് ജംഗ്ഷന് വരെയുള്ള ഭാഗം, സൗത്ത് ജംഗ്ഷന് മുതല്‍ കെ എസ്ആര്ടിസി ബസ് സ്റ്റാന്‍ഡ് വരെയുള്ള ഭാഗം എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപങ്ങളാണ് രണ്ട് ദിവസത്തേയ്ക്ക് അടച്ചിടുന്നത്.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന്, നഗരസഭ പരിധിയില്‍ തെരുവോരക്കച്ചവടം ഏഴ് ദിവസത്തേക്ക് പൂര്‍ണ്ണമായും നിരോധിച്ചു. ആര്‍ആര്‍ടി ഗ്രൂപ്പുകള്‍ വീടുകള്‍ തോറും കയറി ബോധവല്‍ക്കരണം നടത്തും. അനാവശ്യമായി ആരും ഈ ദിവസങ്ങളില്‍ പുറത്തിറങ്ങാന്‍ പാടില്ലെന്ന് അധികൃതര്‍ നിര്‍ദേശം നല്കി.
അനാവശ്യമായി റോഡില്‍ ഇറങ്ങിയാല്‍ ദുരന്ത നിവാരണ ആക്ട് പ്രകാരം പോലീസ് കേസ് എടുക്കും. വാഹനങ്ങളില്‍ അനാവശ്യ യാത്രകള്‍ക്ക് കനത്ത പിഴ ഇടക്കും. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ പാല്, പത്രം, മരുന്ന്, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവ പ്രവര്‍ത്തിക്കുന്നതാണെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ ജയന്തി പ്രവീണ്‍ കുമാര്‍ അറിയിച്ചു.
Discussion about this post