തിരുവനന്തപുരം: കലോത്സവത്തിന് വിധികര്ത്തവായെത്തിയ ദീപാ നിശാന്തിനെതിരെ വിവാദങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ അവരെ ക്ഷണിച്ചിനെ ന്യായീകരിച്ച്് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് രംഗത്ത്. ദീപ നിശാന്തിനെ വിധികര്‍ത്താവാക്കിയതില്‍ അപാകതയില്ലെന്നാണ് അദ്ദേഹം വിലയിരുത്തിയത്. മാനുവല്‍ പ്രകാരം ദീപയ്ക്ക് യോഗ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലയാള ഉപന്യാസ മല്‍സരത്തിന്റെ വിധികര്‍ത്താവായാണ് ദീപ എത്തിയത്. മൂല്യ നിര്‍ണയം നടക്കുന്ന കോഓപ്പറേറ്റീവ് സൊസൈറ്റി ഹാളിനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു, എബിവിപി പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി എത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒമ്പത് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
Discussion about this post