തിരുവനന്തപുരം: എംഎല്‍എ അനില്‍ അക്കരയുടെ വീടിന് നേരെ ബിജെപി ആക്രമണം. തന്റെ വീടിന് മുന്നില്‍ ബി.ജെ.പിക്കാരുടെ അക്രമം അഴിച്ച് വിട്ടതായി അനില്‍ അക്കര പറഞ്ഞു. വീടിന് മുന്നില്‍ താമര വരച്ച് വെച്ചതായും അനില്‍ അക്കര വ്യക്തമാക്കി. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം.
ഫേസ്ബുക്കിലൂടെയായിരുന്നു അനില്‍ അക്കര ഇക്കാര്യം പറഞ്ഞത്. ‘ഈ സമയം എന്റെ വീടിനു മുന്നില്‍ ബി.ജെ.പി അക്രമം., വീടിമുന്നില്‍ ഭീഷണി മുഴക്കി താമര വരച്ചു,’ എന്നായിരുന്നു അനില്‍ അക്കര ഫേസ്ബുക്കില്‍ കുറിച്ചത്. പിന്നാലെ പ്രതികെ പോലീസ് പിടികൂടിയെന്നും ഈ പോസ്റ്റിന് താഴെ അനില്‍ അക്കര കമന്റ് ചെയ്തു.
വീടിന് നേരെ അക്രമം അഴിച്ച് വിട്ട പ്രതികളെ പൊലീസ് പിടിച്ച് കൊണ്ട് പോയെന്നും താമര മായ്ച്ച് കളഞ്ഞിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു. ബി.ജെ.പിക്കാരാണ് നാട്ടിലെ പ്രധാന ലഹരി ഉപയോഗിക്കുന്നവരെന്നും അനില്‍ അക്കര ഫേസ്ബുക്ക് പോസ്റ്റിന്റെ കീഴില്‍ കമന്റ് ചെയ്തു.
Discussion about this post