തിരുവനന്തപുരം: ഗവ. മെഡിക്കൽ കോളേജിൽ ശുചിമുറിയിൽ തൂങ്ങിമരിക്കാൻ ശ്രമിച്ച ശ്രമിച്ച യുവാവിനെ രക്ഷിക്കാനായില്ല. കഴക്കൂട്ടം സ്വദേശി ബിജിയാണ് (38) മരണപ്പെട്ടത്. ഇയാൾ മെഡിക്കൽ കോളേജിൽ നിന്ന് കൊവിഡ് രോഗമുക്തനായി വിശ്രമത്തിൽ കഴിയുകയായിരുന്നു.
ആശുപത്രി ജീവനക്കാരാണ് ഇയാളെ ശുചിമുറിയിൽ തൂങ്ങിമരിക്കാനാൻ ശ്രമിച്ച നിലയിൽ കണ്ടെത്തിയത്. ഉടനെ തന്നെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊവിഡ് നെഗറ്റീവായതിനെ തുടർന്നു ഇയാളെ ഡിസ്ചാർജ് ചെയ്യാനിരിക്കുകയായിരുന്നു. അതിനു തൊട്ടുമുമ്പാണ് ആത്മഹത്യാശ്രമമുണ്ടായത്.
അതേസമയം, ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്. അടുത്തിടെയാണ് ഇദ്ദേഹത്തിന്റെ സഹോദരൻ മരിച്ചത്. ഇതിൽ മാനസികമായി ബുദ്ധിമുട്ടനുഭവിച്ചിരുന്നതായാണ് ആശുപത്രി അധികൃതർ പറയുന്നത്. ഈ മാസം ഒന്നിനാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിൽ എത്തിച്ചത്.
Discussion about this post