തിരുവനന്തപുരം; ബിജെപി തിരുവനന്തപുരം മുന്‍ മീഡിയ കണ്‍വീനര്‍ വലിയശാല പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ഇനി സിപിഎമ്മിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രവീണ്‍ വ്യക്തമാക്കി. ബിജെപി നേതൃത്വം ചുമതല നല്‍കാതെ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ചാണ് പ്രവീണ്‍ പാര്‍ട്ടി വിട്ടത്.
കൃഷ്ണദാസ് പക്ഷക്കാരനായിരുന്ന പ്രവീണ്‍ പാര്‍ട്ടി പുനഃസംഘടനയിലെ അതൃപ്തിയെ തുടര്‍ന്നാണ് ബിജെപി വിടുന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയ്ക്ക് രാജി സമര്‍പ്പിക്കുകയും ചെയ്തു. സംഭവത്തില്‍ ബിജെപി നേതൃത്വം ഇതുവരെയും പ്രതികരിച്ചിട്ടില്ല.
Discussion about this post