തൃശ്ശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലും കൊവിഡ് വ്യാപനം. 51 തടവുകാര്‍ക്കും ഏഴ് ജീവനക്കാര്‍ക്കുമാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. മാവോവാദി നേതാവ് രൂപേഷ് ഉള്‍പ്പെടെയുള്ളവര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ജയിലില്‍ പരിശോധന തുടരുകയാണ്.
കഴിഞ്ഞ കുറേദിവസങ്ങളായി തൃശ്ശൂര്‍ ജില്ലയില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിപുലമായ പരിശോധന നടത്താന്‍ തീരുമാനമായത്. ശേഷം നടത്തിയ പരിശോധനയിലാണ് ജീവനക്കാര്‍ക്കും തടവുകാര്‍ക്കും രോഗബാധയേറ്റിരിക്കുന്നത്.