ഗുരുവായൂര്‍: പഞ്ചരത്നങ്ങളില്‍ മൂന്നുപേര്‍ക്ക് ഇന്ന് മാംഗല്യം. ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ചാണ് വിവാഹം. രാവിലെ 7.45-നും 8.30-നും മധ്യേ താലികെട്ട്. ഉത്ര, ഉത്തര, ഉത്തമ എന്നിവരുടെ വിവാഹമാണ് നടക്കുന്നത്. സഹോദരി ഉത്രജയുടെ വിവാഹവും ഈ ദിവസം തീരുമാനിച്ചെങ്കിലും പിന്നീട് മാറ്റിവെക്കുകയായിരുന്നു.
ഉത്രജയുടെ വരന് വിദേശത്തായതിനാല്‍ കല്യാണം പിന്നീടാണ് നടക്കുക. നാലുപേരുടെയും പൊന്നാങ്ങള ഉത്രജന്‍ കാരണവരുടെ സ്ഥാനത്തുനിന്ന് ചടങ്ങ് നടത്തിക്കൊടുക്കും. അഞ്ചു മക്കള്‍ക്കുമൊപ്പം അമ്മ രമാദേവി വെള്ളിയാഴ്ച ഗുരുവായൂരിലെത്തി. സ്വര്‍ണത്തള കാണിക്കയും നല്കി.
സ്വര്‍ണത്തള കാണിക്കയും നല്കി. ”കണ്ണന് എത്ര കൊടുത്താലും മതിയാകില്ല. കാരണം കണ്ണന് തന്ന സമ്മാനങ്ങളാണ് തന്റെ അഞ്ചു പൊന്നോമനകളും. അവരെ പോറ്റിവളര്‍ത്താനുള്ള കരുത്ത് തന്നതും കണ്ണന് തന്നെ…” ക്ഷേത്രസന്നിധിയില്‍ പഞ്ചരത്നങ്ങളെ ചേര്‍ത്തുപിടിച്ച് അമ്മ പറഞ്ഞു.
ഒറ്റപ്രസവത്തില്‍ ജനിച്ചവരാണ് ഈ അഞ്ചു മക്കളും. തിരുവനന്തപുരം പോത്തന്‍കോട് പ്രേംകുമാര്‍-രമാദേവി ദമ്പതിമാര്‍ക്ക് 1995 നവംബര്‍ 18-നാണ് അഞ്ചുപേരും ജനിച്ചത്. വൃശ്ചികമാസത്തിലെ ഉത്രം നാളില്‍ പിറന്നതുകൊണ്ട് അവര്‍ക്ക് സാമ്യമുള്ള പേരുകളിട്ടു.
ഇവര്‍ കുട്ടികളായിരിക്കേ പ്രേംകുമാര്‍ മരിച്ചു. എല്ലാ പ്രതിസന്ധികളേയും തരണം ചെയ്ത് രമാദേവി അഞ്ചുപേരെയും വളര്‍ത്തി വലുതാക്കി. എല്ലാവര്ക്കും നല്ല വിദ്യാഭ്യാസവും നല്കി. പഠിക്കാന്‍ മിടുക്കരായ മക്കള്‍ എല്ലാവരും പഠനം പൂര്‍ത്തിയാക്കി ജോലിയും വാങ്ങി.
Discussion about this post