കോഴിക്കോട്: ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയ്ക്കിടയിലെ തനിക്കെതിരായ വാര്‍ത്താവതാരകന്‍ വിനു വി ജോണിന്റെ പരാമര്‍ശത്തിന് മറുപടിയുമായി എഴുത്തുകാരന്‍ ബെന്യാമിന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം വിനുവിന് മറുപടി നല്‍കുന്നത്. സ്പ്രിംഗ്ളര്‍ കരാറുമായി ബന്ധപ്പെട്ട് ഡാറ്റാ ചോര്‍ച്ചയില്‍ പണ്ട് സ്വീകരിച്ച നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് അദ്ദേഹം കുറിച്ചു.
ഏഷ്യാനെറ്റിന്റെ വിനു വി. ജോണും വിഷ്ണുനാഥും പരാമര്‍ശിച്ച എഴുത്തുകാരന്‍ താനാണെന്നും അവരുടെ പരാമര്‍ശങ്ങള്‍ക്കും പരിഹാസത്തിനും മറുപടി പറയാന്‍ അവിടെ ഇല്ലാതെയിരുന്നതിനാല്‍ ഇവിടെ മറുപടി നല്‍കുന്നുവെന്നും അദ്ദേഹം തുറന്നടിച്ചു. കോമഡികള്‍ക്ക് ക്ഷാമം ഉള്ള കാലം അല്ലേ, ചര്‍ച്ചകള്‍ പൊടിപൊടിക്കട്ടെയെന്ന് കുറിച്ചുകൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
ഏഷ്യാനെറ്റിന്റെ ഇന്നലത്തെ newshour ചർച്ചയിൽ ശ്രീ. വിനു വി. ജോണും വിഷ്ണുനാഥും പരാമർശിച്ച എഴുത്തുകാരൻ ഞാനാണ്. അവരുടെ പരാമർശങ്ങൾക്കും പരിഹാസത്തിനും മറുപടി പറയാൻ ഞാൻ അവിടെ ഇല്ലാതെയിരുന്നതിനാൽ ഇവിടെ മറുപടി നൽകുന്നു.
ഡേറ്റ കച്ചവടത്തെപ്പറ്റി മാസങ്ങൾക്കു മുൻപ് ഇട്ട ഒരു പോസ്റ്റ് ആയിരുന്നു പരാമർശ വിഷയം. ഡേറ്റ ആരെങ്കിലും കൊണ്ടുപോകും എന്നതിൽ ഒരു വിഷമവും ഇല്ല എന്ന് ഞാൻ അതിൽ എഴുതിയിരുന്നു. അതിനു ശേഷമാണ് കേരളത്തിൽ ഇക്കണ്ട വിവാദങ്ങൾ ഒക്കെ ഉണ്ടായത്.
അതിനു ശേഷവും ഞാൻ എന്റെ നിലപാടിൽ ഉറച്ചു തന്നെ നിൽക്കുന്നു. കാരണം ഇതിനോടകം തന്നെ ആരെല്ലാമോ ചോർത്തിക്കൊണ്ട് പോയിക്കഴിഞ്ഞ നമ്മുടെ സ്വകാര്യ വിവരങ്ങളെക്കുറിച്ച് എനിക്ക് അന്നും ഇന്നും ഒരു വേവലാതിയും ഇല്ല.
നിങ്ങൾക്ക് ഏതെങ്കിലും ഒരു സോഷ്യൽ മീഡിയ അക്കൗണ്ട് ഉണ്ടെങ്കിൽ, നിങ്ങൾ ഗൂഗിൾ സേർച്ച് നടത്തുമെങ്കിൽ, നിങ്ങൾക്ക് ഒരു ആൻഡ്രോയ്ഡ് ഫോൺ ഉണ്ടെങ്കിൽ നിങ്ങളുടെ അടിവസ്ത്രത്തിന്റെ അളവ് വരെ ആവശ്യം ഉള്ളവർ പണ്ടേക്ക് പണ്ടേ ചോർത്തിക്കൊണ്ട് പോയിരിക്കുന്നു എന്ന് ഇനിയും മനസിലായിട്ടില്ലാത്തവർക്ക് ഹാ കഷ്ടം എന്നല്ലാതെ എന്തു പറയാൻ.
ആർക്കെങ്കിലും ഇനിയും സംശയം ബാക്കി ആണെങ്കിൽ അടുത്തിടെ ഇറങ്ങിയ The social dilemma എന്ന Netflix documentary ഒന്ന് കാണാൻ ശ്രമിക്കുക.
നമുക്ക് സൗജന്യമായി ലഭിച്ചു കൊണ്ടിരിക്കുന്ന facebook, gmail, തുടങ്ങിയവ എങ്ങനെ surveillance capitalism, data mining എന്നിവയ്ക്കുള്ള ഉപകരണങ്ങളായി നിലകൊള്ളുന്നു എന്ന് മനസിലാവും.
പിന്നെ ശരീരശാസ്ത്രം എന്ന നോവലിനെ പരാമർശിച്ച് അവയവദാനത്തെ കുറിച്ച് നോവൽ എഴുതി എന്ന് വിനു പരിഹസിക്കുന്നത് കേട്ടു. ഡേറ്റയും അവയവ ദാനവും തമ്മിൽ എന്ത് എന്ന് വിനുവിനെ അറിയൂ. എന്തൊക്കെയാണോ പറയുന്നത്???
കോമഡികൾക്ക് ക്ഷാമം ഉള്ള കാലം അല്ലേ, ചർച്ചകൾ പൊടിപൊടിക്കട്ടെ. 😁
ഏഷ്യാനെറ്റിന്റെ ഇന്നലത്തെ newshour ചർച്ചയിൽ ശ്രീ. വിനു വി. ജോണും വിഷ്ണുനാഥും പരാമർശിച്ച എഴുത്തുകാരൻ ഞാനാണ്. അവരുടെ…
Benny Benyamin यांनी वर पोस्ट केले शुक्रवार, २३ ऑक्टोबर, २०२०
Discussion about this post