തിരുവനന്തപുരം: കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് രോഗി മരിച്ച സംഭവത്തിൽ ഉയർന്ന വിവാദത്തിൽ പ്രതികരണവുമായി സർക്കാർ ഡോക്ടർമാരുടെ സംഘടന. ജൂനിയർ ഡോക്ടർ നജ്മയുടെ നടപടി ഉത്തരവാദിത്തമില്ലാത്തതാണെന്ന് കേരള ഗവൺമെന്റ് നഴ്‌സസ് അസോസിയേഷൻ വിമർശിച്ചു.
ഡോ.നജ്മയുടെ നടപടി ഉത്തരവാദിത്തമില്ലാത്തതാണെന്നും നജ്മയോട് വിശദീകരണം ചോദിച്ച് നടപടി സ്വീകരിക്കണമെന്നും യൂണിയൻ ആവ
ശ്യപ്പെടുന്നു. നഴ്‌സിങ് ഓഫീസറുടെ ശബ്ദസന്ദേശം ചോർത്തിയെടുത്ത് വിവാദമുണ്ടാക്കിയെന്നും അതിനെ കുറിച്ചും ആരോപിക്കപ്പെട്ട വസ്തുതകളെ കുറിച്ചും വിശദമായ അന്വേഷണം വേണമെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് സംഘടന പരാതി നൽകുകയും ചെയ്തു.
ഡോ. നജ്മ കേട്ടറിവിന്റെ മാത്രം അടിസ്ഥാനത്തിൽ ദൃശ്യമാധ്യമങ്ങളുടെ മുന്നിൽ മെഡിക്കൽ കോളേജിൽ നിസ്വാർത്ഥ സേവനം നടത്തുന്ന എല്ലാവരെയും കുറ്റപ്പെടുത്തുന്ന രീതിയിൽ അഭിമുഖം നൽകിയെന്നും നഴ്‌സസ് യൂണിയൻ ആരോപിച്ചു.
നഴ്‌സുമാരുടെ ജോലിഭാരം കുറക്കാൻ നടപടിയെടുക്കണമെന്നും കൂടുതൽ നഴ്‌സുമാരെയും ആരോഗ്യപ്രവർത്തകരെയും നിയമിക്കണമെന്നും യൂണിയൻ ആവശ്യപ്പെടുന്നു. നഴ്‌സിങ് ഓഫീസർ കീഴ്ജീവനക്കാരെ ജാഗ്രതപ്പെടുത്തുവാൻ അവരുടെ ഔദ്യോഗിക ഗ്രൂപ്പിൽ പറഞ്ഞ കാര്യങ്ങൾ ചോർത്തിയെടുത്ത് വിവാദമുണ്ടാക്കിയെന്നാണ് സംഘടനയുടെ മുഖ്യ ആരോപണം.
ആധുനിക വെന്റിലേറ്റർ സൗകര്യം ഉപയോഗിക്കുന്ന മെഡിക്കൽ കോളേജുകളിൽ നഴ്‌സുമാരും ജൂനിയർ ഡോക്ടർമാരും മെഡിക്കൽ വിദ്യാർത്ഥികളും എപ്പോഴുമുള്ള ഐസിയുകളിൽ ഇത്തരം സംഭവം നടന്നെന്നത് വിശ്വസിക്കാനാവില്ലെന്നും സംഘടന ചൂണ്ടിക്കാണിക്കുന്നു.