തിരുവനന്തപുരം: പ്രതിദിന കൊവിഡ് പരിശോധനകളുടെ എണ്ണം ഉയർത്തി സംസ്ഥാനം. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,789 സാമ്പിളുകൾ പരിശോധിച്ചു.റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 42,12,611 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. പരിശോധനകളുടെ എണ്ണം അറുപതിനായിരം കടന്നപ്പോൾ പോസിറ്റീവായവരുടെ എണ്ണം 8511 ആണ്. കൊവിഡ് പോസിറ്റീവിറ്റി റേറ്റ് 13.13 ആയി ഉയർന്നിട്ടുണ്ട്.
മലപ്പുറത്തും തൃശ്ശൂരിലും ഇന്ന് കൊവിഡ് കേസുകൾ ആയിരം കടന്നു. മലപ്പുറത്ത് 1375 പേർക്കും തൃശ്ശൂരിൽ 1020 പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 890, എറണാകുളം 874, കോഴിക്കോട് 751, ആലപ്പുഴ 716, കൊല്ലം 671, പാലക്കാട് 531, കണ്ണൂർ 497, കോട്ടയം 426, പത്തനംതിട്ട 285, കാസർഗോഡ് 189, വയനാട് 146, ഇടുക്കി 140 എന്നിങ്ങനെയാണ് വിവിധ ജില്ലകളിൽ ഇന്ന് കൊവിഡ് രോഗം ബാധിച്ചവരുടെ എണ്ണം.
ഇന്ന് 6118 പേരുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 712, കൊല്ലം 540, പത്തനംതിട്ട 327, ആലപ്പുഴ 192, കോട്ടയം 172, ഇടുക്കി 77, എറണാകുളം 649, തൃശൂർ 939, പാലക്കാട് 239, മലപ്പുറം 324, കോഴിക്കോട് 983, വയനാട് 113, കണ്ണൂർ 538, കാസർഗോഡ് 313 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. നിലവിൽ 95,657 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 2,80,793 പേർ ഇതുവരെ കൊവിഡ് മുക്തരായി.
Discussion about this post