ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍ രാജി വെച്ചു. നഗരസഭ വട്ടവിള 19-ാം വാര്‍ഡ് കൗണ്‍സിലറായ ശ്രീദേവിയാണ് കൗണ്‍സിലര്‍ സ്ഥാനം രാജിവച്ചത്. നിലവിലെ കൗണ്‍സിലിന് 21 ദിവസം മാത്രം കാലാവധി ബാക്കി നില്‍ക്കവേയാണ് ശ്രീദേവി കൗണ്‍സിലര്‍ സ്ഥാനം രാജിവച്ചത്.
ശ്രീദേവി തന്റെ രാജിക്കത്ത് കഴിഞ്ഞ ദിവസം നഗരസഭ സെക്രട്ടറി എസ്.വിശ്വനാഥന് കൈമാറി രസീത് കൈപ്പറ്റിയിരുന്നു. 2015 ലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ 19-ാം വാര്‍ഡില്‍ നിന്നാണ് ബിജെപി പ്രതിനിധിയായി ശ്രീദേവി നഗരസഭയിലെത്തിയത്.
നിലവിലെ കൗണ്‍സിലിന് 21 ദിവസം മാത്രമേ കാലാവധി ബാക്കിയുണ്ടായിരുന്നുള്ളൂ. അതിനിടെയാണ് രാജിക്കത്ത് നല്‍കിയിരിക്കുന്നത്. രാജിവെക്കാനുള്ള കാരണം വ്യക്തമല്ല. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറിയതായി നഗരസഭ അധികൃതര്‍ അറിയിച്ചു.
Discussion about this post