കൊച്ചി: ആഭ്യന്തരമന്ത്രാലയത്തിന്റെ 2019ലെ എക്‌സലൻസ് ഇൻ ഇൻവെസ്റ്റിഗേഷൻ മെഡൽ സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥൻ ബൈജു പൗലോസിന്. പെരുമ്പാവൂർ സിഐ ആയിരുന്ന ബൈജു പൗലോസ് ഇപ്പോൾ എറണാകുളം ക്രൈം ബ്രാഞ്ച് ഇൻസ്‌പെക്ടറാണ്. കൊച്ചിയിൽ വെച്ച് നടി ആക്രമിക്കപ്പെട്ട കോസിൽ മികച്ച അന്വേഷണം കാഴ്ചവെച്ച് നടൻ ദിലീപിന്റെ അറസ്റ്റിലേക്ക് നീങ്ങിയ തെളിവ് കണ്ടെത്തിയ മികവിനാണ് പുരസ്‌കാരം.
നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയെന്ന സുനിൽ കുമാറുമായി മായി ദിലീപിനുണ്ടായിരുന്ന ബന്ധം തെളിയിച്ചത് ബൈജു പൗലോസിന്റെ അന്വേഷണത്തിലാണണ്. ദിലീപിന്റെ അറസ്റ്റ് ഉറപ്പിച്ചതാകട്ടെ ഈ കണ്ടെത്തലും. ഇതിനിടെ, അന്വേഷണം നടക്കവേ ബൈജുവിനെ മാറ്റാൻ നീക്കം നടക്കുന്നതായും ആരോപണമുണ്ടായിരുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ 2019 എക്‌സലൻസ് ഇൻ ഇൻവെസ്റ്റിഗേഷൻ മെഡൽ ബിജു പൗലോസിന് സമ്മാനിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇറക്കിയ നോട്ടിഫിക്കേഷനിലാണ് അറിയിച്ചിരിക്കുന്നത്.
Discussion about this post